Purgatory to Heaven. - October 2024

ശുദ്ധീകരണാത്മാക്കള്‍ക്ക് ആശ്വാസ ലേപനം പകര്‍ന്ന് നല്‍കുന്ന കാവല്‍ മാലാഖമാര്‍

സ്വന്തം ലേഖകന്‍ 29-10-2022 - Saturday

“ഇതാ ഒരു ദൂതനെ നിനക്ക് മുന്‍പേ ഞാന്‍ അയക്കുന്നു, അവന്‍ നിന്റെ വഴിയില്‍ നിന്നെ കാത്തുകൊള്ളും; ഞാന്‍ ഒരുക്കിയിരിക്കുന്ന സ്ഥലത്തേക്ക്‌ നിന്നെ കൊണ്ട് വരികയും ചെയ്യും” (പുറപ്പാട് 23:20).

ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ഒക്ടോബര്‍ 29

“ഒരാത്മാവ് ശുദ്ധീകരണസ്ഥലത്ത്‌ പോകുമ്പോള്‍, ആ ആത്മാവിന്റെ കാവല്‍ മാലാഖ അതിനെ ആ തടവറ വരെ അനുഗമിക്കുന്നു. അതിനുശേഷം ആ തടവറക്ക് പുറത്ത്‌ വാതിലിനു സമീപത്തായി നിലയുറപ്പിക്കുകയും ചെയ്യുന്നു, ആ ആത്മാവ് പൂര്‍ണ്ണമായും ശുദ്ധീകരിക്കപ്പെടുന്നത് വരെ ആ മാലാഖ അവിടെത്തന്നെ നില്‍ക്കുന്നു. നിരന്തരം ആ മാലാഖ ആ ആത്മാവിനെ സന്ദര്‍ശിക്കുകയും, തന്റെ സാന്നിധ്യവും സ്വര്‍ഗ്ഗീയ പ്രഭാഷണങ്ങള്‍ വഴിയും ആത്മാവിനെ ആശ്വസിപ്പിക്കുകയും, അതിന് ധൈര്യം നല്‍കി പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു”.

“ജീവിച്ചിരിക്കുന്നവര്‍ ആത്മാക്കള്‍ക്കായി സമര്‍പ്പിക്കുന്ന പ്രാര്‍ത്ഥനകളും നന്മ പ്രവര്‍ത്തികളും ശേഖരിക്കുകയും അത് ദൈവത്തിന്റെ തിരുമുന്‍പില്‍ സമര്‍പ്പിക്കുകയും ചെയ്യുക എന്നത് ആ മാലാഖയുടെ ദൗത്യമാണ്. അവയെ ദൈവം സൗഖ്യദായകമായ ലേപനത്തിനു സമാനമാക്കി പാവപ്പെട്ട ആത്മാക്കള്‍ക്ക് ആശ്വാസം പകരുന്നതിനായി മാലാഖക്ക് തിരികെ നല്‍കുകയും ചെയ്യുന്നു.”

(റോമിലെ വിശുദ്ധ ഫ്രാന്‍സിസ്‌)

വിചിന്തനം:

“കാവല്‍ മാലാഖമാരെ, എന്റെ കുറവുകളെയും ബലഹീനതകളെയും വിശുദ്ധീകരിച്ചു നിത്യസമ്മാനത്തിനായി യോഗ്യനാകുവാന്‍ എന്നെ അനുവദിക്കേണമേ”. ഈ സുകൃതജപം ആവര്‍ത്തിച്ച് ചൊല്ലുക.

പ്രാര്‍ത്ഥന:

നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു.

1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.

(വി. ജെര്‍ത്രൂദിനോട് കര്‍ത്താവ് പറഞ്ഞു: "ഈ പ്രാര്‍ത്ഥന ഓരോ പ്രാവശ്യം ചൊല്ലുമ്പോഴും ആയിരം ആത്മാക്കളെ ശുദ്ധീകരണ സ്ഥലത്തു നിന്ന്‍ സ്വര്‍ഗ്ഗത്തിലേക്ക് ഞാന്‍ കൊണ്ടുപോകുന്നു". ആയതിനാല്‍, നമുക്കും ഈ പ്രാര്‍ത്ഥന ഏറ്റുപറഞ്ഞ് ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം.)

'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »