Life In Christ
നിരീശ്വരവാദി ആയിരുന്ന ബെഞ്ചമിന്‍ ജോണ്‍സണ്‍ ഇനി കത്തോലിക്ക വൈദികന്‍
പ്രവാചക ശബ്ദം 24-07-2020 - Friday
വിസ്കോണ്‍സിന്‍: കൊറോണയുടെ പശ്ചാത്തലത്തിലും തിരുപ്പട്ട സ്വീകരണങ്ങള്‍ക്ക് കുറവൊന്നുമില്ലെങ്കിലും ഇക്കഴിഞ്ഞ ജൂലൈ ഒന്‍പതിന് വിസ്കോണ്‍സിലെ ഗ്രീന്‍ബേയിലെ സെന്റ് ഫ്രാന്‍സിസ് സേവ്യര്‍ കത്തീഡ്രലില്‍ നടന്ന ഡീക്കന്‍ ബെഞ്ചമിന്‍ ജോണ്‍സണിന്റെ പൗരോഹിത്യ സ്വീകരണമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ജീവിതത്തിന്റെ ആരംഭദശകത്തില്‍ കടുത്ത നിരീശ്വരവാദിയായിരിന്ന ബെഞ്ചമിന്‍ പിന്നീട് യേശുവിനെ തിരിച്ചറിഞ്ഞു വൈദിക ജീവിതത്തിനായി സ്വയം സമര്‍പ്പിക്കുകയായിരിന്നു. ഗ്രീന്‍ബേ ബിഷപ്പ് ഡേവിഡ് എല്‍. റിക്കനില്‍ നിന്നുമാണ് ബെഞ്ചമിന്‍ തിരുപ്പട്ടം സ്വീകരിച്ചത്.
കൗമാരക്കാലത്ത് കടുത്ത നിരീശ്വരവാദിയായിരുന്ന ബെഞ്ചമിന്‍ ദൈവീക അസ്ഥിത്വത്തെ പൂര്‍ണ്ണമായി നിഷേധിച്ചിരിന്നു. പീന്നീട് ഓഷ്കോഷിലെ ലൂര്‍ദ് അക്കാദമിയില്‍ സീനിയര്‍ ഹൈസ്കൂളില്‍ പഠിക്കുന്ന കാലത്താണ് ദൈവവിശ്വാസം എന്താണെന്ന് അറിഞ്ഞത്. തന്റെ ജീവിതോദ്ദേശത്തെക്കുറിച്ച് ഗൗരവമായി ചിന്തിക്കുവാന്‍ അത് അദ്ദേഹത്തെ പ്രേരിപ്പിച്ചു. എന്നിരിന്നാലും തന്റെ അഭിരുചി കണക്കിലും, സയന്‍സിലുമാണെന്ന് വിശ്വസിച്ച ബെഞ്ചമിന്‍ മില്‍വോക്കി സ്കൂള്‍ ഓഫ് എഞ്ചിനീയറിംഗില്‍ ചേര്‍ന്നുവെങ്കിലും, അദ്ദേഹത്തിന്റെ ഉള്ളില്‍ ദൈവവിളി കനലായി മാറുകയായിരിന്നു. ഇതിനിടെ തന്റെ ജീവിതം കൊണ്ട് മറ്റുള്ളവരെ സഹായിക്കണമെന്ന ശക്തമായ തോന്നലും അവന്റെ ഉള്ളിലുണ്ടായി.
ഇത് അവനെ അദ്ദേഹത്തെ പൗരോഹിത്യത്തിലേക്ക് നയിക്കുകയായിരുന്നു. മില്‍വോക്കിയിലായിരിക്കെ ഗ്രീന്‍ബേ രൂപതയുടെ മുന്‍ വൊക്കേഷന്‍ ഡയറക്ടറായിരുന്ന ഫാ. ഡാനിയല്‍ ഷൂസ്റ്ററാണ് ദൈവവിളി തിരിച്ചറിയുവാന്‍ ബെഞ്ചമിനെ സഹായിച്ചത്. അധികം വൈകാതെ തന്റെ പ്രിയ വിശുദ്ധനായ, വിശുദ്ധ ഇഗ്നേഷ്യസ് ലെയോളയുടെ ചൈതന്യം ഉള്‍ക്കൊണ്ട് മിന്നെസോട്ടയിലെ വിനോനയിലുള്ള ഇമ്മാക്കുലേറ്റ് ഹാര്‍ട്ട് ഓഫ് സെന്റ് മേരി സെമിനാരിയില്‍ അവന്‍ ചേരുകയായിരിന്നു. ഫാ. ഡഗ് ലെകാപ്റ്റൈനൊപ്പം വിസ്കോണ്‍സിലെ മാനിറ്റോവോക്ക് സെന്റ് ഫ്രാന്‍സിസ് ഓഫ് അസീസി ഇടവകയിലെ പാറോക്കിയല്‍ വികാരിയായിട്ടാണ് ഫാ. ബെഞ്ചമിന്റെ ആദ്യ നിയമനം. മാനിറ്റോവോക്കിലെ റോണ്‍കാല്ലി ഹൈസ്കൂളിലെ ചാപ്ലൈനായും അദ്ദേഹം സേവനം ചെയ്യുന്നുണ്ട്.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക