India - 2025
കെസിവൈഎം ടാസ്‌ക് ഫോഴ്‌സിന്റെ ലോഗോ പ്രകാശനവും രജിസ്‌ട്രേഷനും ഉദ്ഘാടനം ചെയ്തു
27-07-2020 - Monday
കൊച്ചി: സാമൂഹിക സേവന പ്രവര്‍ത്തനങ്ങളില്‍ കെസിവൈഎം പോലുള്ള യുവജന സംഘടനകള്‍ മുന്നിട്ടിറങ്ങുന്നത് അഭിമാനകരമെന്ന് റോജി എം. ജോണ്‍ എംഎല്‍എ. കെസിവൈഎമ്മിന്റെ വോളന്റിയേഴ്‌സ് വിഭാഗമായ ടാസ്‌ക് ഫോഴ്‌സിന്റെ ലോഗോ പ്രകാശനവും രജിസ്‌ട്രേഷനും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന പ്രസിഡന്റ് ബിജോ പി. ബാബു അധ്യക്ഷത വഹിച്ചു. 32 രൂപതകളില്‍ നിന്നായി 40,000 യുവജനങ്ങളാണ് ടാസ്‌ക് ഫോഴ്‌സിന്റെ ഭാഗമായി പ്രവര്‍ത്തനങ്ങള്‍ക്ക് സജ്ജരായി മുന്നോട്ടു വന്നിരിക്കുന്നത്. ഇവര്‍ക്കു വേണ്ട പരിശീലനങ്ങള്ക്കും ബോധവത്കരണ ക്ലാസുകള്‍ക്കും അമല മെഡിക്കല്‍ കോളജും കെസിബിസി ഹെല്‍ത്ത് കമ്മീഷനും നേതൃത്വം നല്‍കും. സം സ്ഥാന ഭാരവാഹികളായ ഫാ.സ്റ്റീഫന്‍ തോമസ് ചാലക്കര, ക്രിസ്റ്റി ചക്കാലക്കല്‍, ജയ്‌സണ്‍ ചക്കേടത്, അനൂപ് പുന്നപ്പുഴ തുടങ്ങിയവര്‍ പ്രസംഗിച്ചു.