Life In Christ - 2025

ഭക്ഷണവും മരുന്നും പുനരധിവാസവും: ലെബനോനിലെ ദുരന്തമുഖത്ത് ക്രിസ്ത്യന്‍ സംഘടന സജീവം

പ്രവാചക ശബ്ദം 06-08-2020 - Thursday

ബെയ്‌റൂട്ട്: ബെയ്റൂട്ട് സ്‌ഫോടനത്തിൽ ജീവിതം താറുമാറിയ നൂറുകണക്കിനാളുകള്‍ക്ക് ഭക്ഷണവും വസ്ത്രവും മരുന്നും അവശ്യസാധനങ്ങളുമായി അന്താരാഷ്ട്ര ക്രിസ്ത്യന്‍ സന്നദ്ധ സംഘടനയായ കാരിത്താസിന്റെ ലെബനോന്‍ വിഭാഗം സജീവം. ദുരന്തത്തില്‍ കാരിത്താസ് കെട്ടിടത്തിനു കാര്യമായ കേടുപാടുകൾ സംഭവിച്ചുവെങ്കിലും പ്രതികൂല സാഹചര്യങ്ങളെ മറികടന്ന് സംഘടന അനേകര്‍ക്ക് ആശ്വാസമായി മാറുകയാണ്. സ്ഫോടനാന്തരമുള്ള ആദ്യ ചർച്ചയിൽ അവശ്യസാധനങ്ങളായ ഭക്ഷണം, വസ്ത്രം, മരുന്നുകൾ എന്നിവ എത്തിച്ചു നൽകാനുള്ള നടപടികൾ ഇതിനോടകം ആരംഭിച്ചിട്ടുണ്ടെന്ന് ലെബനോൻ കാരിത്താസ് അധ്യക്ഷൻ ഫാ. പോൾ കരം വ്യക്തമാക്കി.

സംഭവം നടന്ന സ്ഥലത്തിനടുത്തു ടെന്റുകൾ സ്ഥാപിച്ചും വാഹനങ്ങള്‍ ക്രമീകരിച്ചുമാണ് ജാതിമത വേർതിരിവില്ലാതെ എല്ലാവർക്കും ഭക്ഷണവും മരുന്നും സംഘടന ലഭ്യമാക്കുന്നത്. കോൺവെന്റുകളിലും സ്കൂളുകളിലും താമസത്തിനുള്ള സൌകര്യം ക്രമീകരിച്ചിട്ടുണ്ട്. പൂർണമായും ഭാഗികമായും ഭവനങ്ങൾ തകർന്നവരുടെ വീട്ടുസാധനങ്ങൾ സുരക്ഷിത സ്ഥലത്തേയ്ക്ക് മാറ്റുവാനും പ്രത്യേക സംഘത്തെ കാരിത്താസ് നിയോഗിച്ചിട്ടുണ്ട്. കത്തോലിക്ക സന്നദ്ധ സംഘടനയാണ് കാരിത്താസ്.

പരിക്കേറ്റവർക്കും ബന്ധുക്കൾ മരണമടഞ്ഞവർക്കും ഈ ഘട്ടത്തിൽ പിന്തുണ നൽകുക വളരെ അത്യാവശ്യമാണെന്ന് ഫാ. പോൾ കരം പറഞ്ഞു. ഡോക്ടർമാര്‍, സൈക്കോളജിസ്റ്റ് അടക്കമുള്ളവിദഗ്ദ്ധരുടെ സംഘങ്ങൾ ഇതിനോടകം തന്നെ രൂപികരിച്ചു. സുഹൃത്തുക്കളെയും കുടുംബത്തെയും കുറിച്ച് അറിയാതെ നിരവധിപേർ ആകുലരാണ്. പതിനഞ്ചു സംഘങ്ങളായി ഇരുനൂറോളം സന്നദ്ധപ്രവർത്തകരാണ് ദുരന്തത്തെ അതിജീവിക്കാൻ മുന്നിട്ടിറിങ്ങിയിരിക്കുന്നതെന്നും ഫാ. പോൾ പറഞ്ഞു. തകർന്ന ബെയ്‌റൂട്ടിനായി സഹായം എന്ന പേരിൽ ദുരന്തത്തില്‍ നിന്നു കരകയറാന്‍ ശ്രമിക്കുന്ന ജനങ്ങൾക്കും കാരിത്താസ് സംഘടനയ്ക്കും പണം ലഭ്യമാക്കുന്നതിനായി ഏഷ്യാന്യൂസ് ക്യാംപെയിനും ആരംഭിച്ചിട്ടുണ്ട്.

PIME Foundation: ‍

- International Bank Account Number (IBAN): IT78C0306909606100000169898

- Bank Identifier Code (BIC): BCITITMM

- Reason for transfer: AN04 – HELP DEVASTATED BEIRUT

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍ 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക  

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »