Life In Christ - 2024

'പ്രക്ഷോഭകര്‍ അഗ്നിക്കിരയാക്കിയതിനേക്കാള്‍ കൂടുതല്‍ ബൈബിളുകള്‍ ഉപയോഗിച്ച് ജനങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു'

പ്രവാചക ശബ്ദം 15-08-2020 - Saturday

പോര്‍ട്ട്‌ലാന്‍ഡ്: അമേരിക്കയിലെ പോര്‍ട്ട്‌ലാന്‍ഡില്‍ ബി.എല്‍.എം പ്രക്ഷോഭകര്‍ അഗ്നിക്കിരയാക്കിയതിനെക്കാള്‍ കൂടുതല്‍ ബൈബിളുകള്‍ ഉപയോഗിച്ച് പ്രാര്‍ത്ഥിക്കുന്നുവെന്ന് തെരുവ് സുവിശേഷകനായ അലന്‍ സമ്മര്‍ഹില്‍. അലന്‍ തെരുവില്‍ വിതരണം ചെയ്ത ബൈബിളാണ് ബ്ലാക്ക് ലൈവ്സ് മാറ്റര്‍ പ്രക്ഷോഭകര്‍ കഴിഞ്ഞയാഴ്ച അഗ്നിക്കിരയാക്കിയത്. ഇതിനു പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. ഏതാനും പ്രതിഷേധക്കാര്‍ താന്‍ കൊടുത്ത ബൈബിളുകളോട് അനാദരവ് കാണിച്ചതില്‍ തനിക്ക് നിരാശയുണ്ടെങ്കിലും താന്‍ വിതരണം ചെയ്തിരിക്കുന്ന നിരവധി ബൈബിളുകള്‍ മറ്റുള്ളവരില്‍ നല്ല സ്വാധീനം ചെലുത്തുന്നുണ്ടെന്നും 'കാത്തലിക് ന്യൂസ് ഏജന്‍സി’യ്ക്കു നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.

തന്റെ പ്രേഷിത ശുശ്രൂഷയുടെ സ്വാധീനം പ്രതിഷേധക്കാരുടെ നിഷേധാത്മക നടപടിയേക്കാള്‍ മുകളിലാണെന്ന് കഴിഞ്ഞ മൂന്നര വര്‍ഷമായി വടക്ക്-പടിഞ്ഞാറന്‍ പസഫിക് മേഖലയില്‍ സൗജന്യമായി ബൈബിളുകള്‍ വിതരണം ചെയ്തുവരുന്ന ഇവാഞ്ചലിക്കല്‍ സഭാംഗം കൂടിയായ സമ്മര്‍ഹില്‍ പറയുന്നു. പോര്‍ട്ട്‌ലാന്‍ഡ് പ്രക്ഷോഭത്തിനു മുന്‍പ് എഴുപതിനടുത്തു ബൈബിളുകള്‍ താന്‍ വിതരണം ചെയ്തിരുന്നതായി സമ്മര്‍ഹില്‍ വെളിപ്പെടുത്തി. ബൈബിളുകള്‍ കത്തിക്കുന്നതിന്റെ വീഡിയോ, ടിവിയിലൂടെയാണ് കണ്ടതില്‍ നിന്നുമാണ് അത് താന്‍ വിതരണം ചെയ്ത ചുവപ്പ്, വെള്ള പുറംചട്ടയോട് കൂടിയ ന്യൂ കിംഗ് ജെയിംസ് പതിപ്പില്‍പ്പെട്ട ബൈബിളുകളാണെന്ന് മനസ്സിലായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇതിനെക്കുറിച്ച് തന്നോട് ഇതുവരെ ആരും ഒന്നും തന്നെ ചോദിച്ചിട്ടില്ല. താന്‍ വിതരണം ചെയ്തതല്ലാതെ തന്റെ വാഹനത്തില്‍ നിന്നും ബൈബിളുകള്‍ ഒന്നും തന്നെ മോഷ്ടിക്കപ്പെടുകയോ, നഷ്ടപ്പെടുകയോ ചെയ്തിട്ടില്ലാത്തതിനാല്‍ 'ബൈബിളുകളുടെ കൂമ്പാരം തന്നെ കത്തിച്ചു' എന്ന പ്രചാരണം വാസ്തവവിരുദ്ധമാണെന്നും അദ്ദേഹം പറയുന്നു. കഴിഞ്ഞ മൂന്ന്‍ വര്‍ഷമായി ഓരോ മണിക്കൂറില്‍ ഓരോ ബൈബിള്‍ വീതം താന്‍ കൈമാറുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഈ വര്‍ഷം മാത്രം ഏതാണ്ട് നാനൂറ്റിഅന്‍പതോളം ബൈബിളുകളാണ് സമ്മര്‍ഹില്‍ വിതരണം ചെയ്തിരിക്കുന്നത്. പ്രോലൈഫ് അനുഭാവി കൂടിയായ സമ്മര്‍ഹില്‍ പ്രാദേശിക പ്ലാന്‍ഡ് പാരന്റ്ഹുഡ് കേന്ദ്രങ്ങള്‍ക്ക് മുന്നില്‍ പ്രാര്‍ത്ഥന നടത്തിയും ഏറെ ശ്രദ്ധേയനാണ്.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍ 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക  

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »