News - 2024

സമീപകാല പ്രോലൈഫ് തീരുമാനങ്ങള്‍ക്കു ഭരണകൂടത്തിന് അഭിനന്ദനവുമായി അമേരിക്കന്‍ മെത്രാന്‍ സമിതി

പ്രവാചക ശബ്ദം 23-08-2020 - Sunday

വാഷിംഗ്‌ടണ്‍ ഡി.സി: ഡൊണാള്‍ഡ് ട്രംപ് ഭരണകൂടത്തിനും അമേരിക്കയിലെ പ്രോലൈഫ് പ്രവര്‍ത്തനങ്ങള്‍ക്കും അഭിനന്ദനവുമായി അമേരിക്കന്‍ മെത്രാന്‍ സമിതി (യു.എസ്.സി.സി.ബി). സര്‍ക്കാരിന്റെ ഗര്‍ഭഛിദ്ര നയങ്ങള്‍ സംബന്ധിച്ച രണ്ട് റിപ്പോര്‍ട്ടുകള്‍ ഇക്കഴിഞ്ഞ ചൊവ്വാഴ്ച പുറത്തുവന്ന സാഹചര്യത്തിലാണ് അമേരിക്കൻ മെത്രാൻ സമിതിയുടെ പ്രോലൈഫ് കമ്മിറ്റി അധ്യക്ഷൻ കര്‍ദ്ദിനാള്‍ ജോസഫ് നൗമാൻ അഭിനന്ദനം അറിയിച്ച് രണ്ടു പ്രസ്താവനകള്‍ പുറത്തിറക്കിയിരിക്കുന്നത്.

നാഷ്ണല്‍ ഹെല്‍ത്ത് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ (എന്‍.ഐ.എച്ച്) ഹ്യൂമന്‍ ഫെറ്റല്‍ ടിഷ്യു റിസര്‍ച്ച് എത്തിക്സ് അഡ്വൈസറി ബോര്‍ഡിന്റെ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ടാണ് ആദ്യ പ്രസ്താവന. ‘എത്തിക്സ് ഓഫ് ഹ്യൂമന്‍ ഫെറ്റല്‍ ടിഷ്യു റിസര്‍ച്ച്’ എന്ന വിഷയവുമായി ബന്ധപ്പെട്ട 14 ഗവേഷണ പരിപാടികള്‍ക്കുള്ള നിര്‍ദ്ദേശങ്ങളാണ് റിപ്പോര്‍ട്ടില്‍ ഉള്ളത്. 14 നിര്‍ദ്ദേശങ്ങളിലെ 13 നിര്‍ദ്ദേശങ്ങള്‍ക്കുള്ള ധനസഹായം നിറുത്തുവാന്‍ 15 അംഗ അഡ്വൈസറി ബോര്‍ഡ് വോട്ടിംഗിലൂടെ തീരുമാനിച്ചു. നാഷ്ണല്‍ ഹെല്‍ത്ത് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ നടപടി അഭിനന്ദനാര്‍ഹമാണെന്ന് കര്‍ദ്ദിനാള്‍ ജോസഫ് നൗമാൻ പ്രസ്താവിച്ചു. മെഡിക്കല്‍ നീതിയേയും, നിഷ്കളങ്ക ജീവനുകളേയും പരിഗണിക്കുന്ന നടപടിയെന്നാണ് മെത്രാപ്പോലീത്ത ഇതിനെ വിശേഷിപ്പിച്ചത്.

വ്യാഴാഴ്ച തന്നെ പുറത്തുവിട്ട മറ്റൊരു പ്രസ്താവനയിലൂടെ, 'പ്രൊട്ടക്ട്ടിംഗ് ലൈഫ് ഇന്‍ ഗ്ലോബല്‍ ഹെല്‍ത്ത് അസിസ്റ്റന്‍സ്' (പി.എല്‍.ജി.എച്ച്.എ) നയത്തിന്റെ പേരിലും ട്രംപ് ഭരണകൂടത്തേ മെത്രാപ്പോലീത്ത അഭിനന്ദിക്കുകയുണ്ടായി. ‘അമേരിക്കയിലെ നികുതിദായകരുടെ പണം ഗര്‍ഭചിദ്രം ചെയ്യുകയോ അതിനെ പ്രചരിപ്പിക്കുകയോ ചെയ്യുന്ന വിദേശ സന്നദ്ധ സംഘടനകള്‍ക്കായി ഉപയോഗിക്കുകയില്ല’ എന്നതാണ് പി.എല്‍.ജി.എച്ച്.എ നയത്തിന്റെ കാതല്‍. അബോര്‍ഷന്‍ പ്രചാരണത്തിനല്ല, ശരിയായ ആരോഗ്യപരിപാലനത്തിനും, മനുഷ്യാവകാശങ്ങള്‍ക്കും വേണ്ടി അമേരിക്കയുടെ സാമ്പത്തിക സഹായം വിനിയോഗിക്കുകയെന്നത് ഉറപ്പുവരുത്തിയതിനേയും കന്‍സാസ് സിറ്റി മെത്രാപ്പോലീത്ത കൂടിയായ കര്‍ദ്ദിനാള്‍ ജോസഫ് നൗമാന്‍ അഭിനന്ദിച്ചു.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍ 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക  

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »