India - 2024

കുട്ടനാടിന്റെ കണ്ണീരൊപ്പി കോട്ടയം അതിരൂപതയുടെ 'കരുതല്‍ പദ്ധതി'

28-08-2020 - Friday

കോട്ടയം: കുട്ടനാടിന്റെ കാര്‍ഷിക പുരോഗതിക്ക് സര്‍ക്കാരിന്റെ അടിയന്തര ഇടപെടല്‍ അനിവാര്യമാണെന്ന് കോട്ടയം ആര്‍ച്ച് ബിഷപ്പ് മാര്‍ മാത്യു മൂലക്കാട്ട്.കോവിഡ് മഹാമാരിക്കൊപ്പം വെള്ളപ്പൊക്ക കെടുതികളും നേരിട്ട കുട്ടനാട്ടിലുള്ളവര്‍ക്കായി കോട്ടയം സോഷ്യല്‍ സര്‍വീസ് സൊസൈറ്റി നടപ്പിലാക്കുന്ന 'കരുതല്‍ പദ്ധതി'യുടെ ഭക്ഷ്യകിറ്റ് വിതരണോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. അതിരൂപത സഹായ മെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശേരില്‍, അതിരൂപത വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, കെഎസ്എസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. മാത്യൂസ് വലിയപുത്തന്‍പുരയില്‍, പ്രോഗ്രാം ഓഫീസര്‍ സിജോ തോമസ്, കുട്ടനാട് മേഖല ഗ്രാമതല സന്നദ്ധ പ്രവര്‍ത്തക ആനി തോമസ് എന്നിവര്‍ പങ്കെടുത്തു.

പദ്ധതിയുടെ ഭാഗമായി അപ്പര്‍ കുട്ടനാട്ടിലെയും ലോവര്‍ കുട്ടനാട്ടിലെയും 1000 കുടുംബങ്ങള്‍ക്ക് ഭക്ഷ്യകിറ്റുകളുടെ വിതരണം, 500 കുടുംബങ്ങളിലേക്ക് സാനിറ്റൈസര്‍ വിതരണം, 500 കുടുംബങ്ങളിലേക്ക് ഹാന്‍ഡ് വാഷ് കിറ്റ് വിതരണം, 1000 കുടുംബങ്ങളിലേക്ക് കോവിഡ് പ്രതിരോധ മാസ്‌ക് വിതരണം, 500 കുടുംബങ്ങളിലേക്ക് അടുക്കളത്തോട്ട യൂണിറ്റ് വിതരണം, ഓണ്ലൈടന്‍ പഠന സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായി വിദ്യാര്‍ഥികള്‍ക്കായി കംപ്യൂട്ടറുകള്‍, ഫലവൃക്ഷതൈ വിതരണം എന്നിവ കൂടാതെ കോഴി വളര്‍ത്തല്‍, തയ്യല്‍ മെഷീന്‍ യൂണിറ്റുകളുടെ വിതരണം എന്നിവയും ഉണ്ടായിരിക്കുമെന്ന് കെഎസ്എസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍ അറിയിച്ചു.


Related Articles »