News - 2025
അഞ്ച് ജെസ്യൂട്ട് വൈദികരെ കൊലപ്പെടുത്തിയ സാല്‍വദോര്‍ മിലിട്ടറി കേണലിന് 133 വര്‍ഷത്തെ തടവ്
പ്രവാചക ശബ്ദം 12-09-2020 - Saturday
എല്‍ സാല്‍വദോര്‍: മധ്യ അമേരിക്കന്‍ രാജ്യമായ എല്‍ സാല്‍വദോറില്‍ അഞ്ച് ജെസ്യൂട്ട് വൈദികരെ കൊലപ്പെടുത്തിയ മിലിട്ടറി കേണലിന് 133 വര്‍ഷത്തെ തടവ്. 1989-ല്‍ ഈശോ സഭാംഗങ്ങളായ അഞ്ചു സ്പാനിഷ് വൈദികര്‍ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് സ്പാനിഷ് കോടതിയാണ് മുന്‍ സാല്‍വദോര്‍ മിലിട്ടറി കേണലായ മോണ്ടാനോയ്ക്കു തടവുശിക്ഷ വിധിച്ചത്. ഇന്നലെ സെപ്റ്റംബര്‍ പതിനൊന്നിനായിരുന്നു വിധി പുറത്തുവന്നത്. എല്‍ സാല്‍വദോറിന്റെ വിഭജനത്തിനു കാരണമായ 1980-ലെ ആഭ്യന്തരയുദ്ധ കാലത്ത് എല്‍ സാല്‍വദോറിന്റെ പൊതു സുരക്ഷാവിഭാഗം വൈസ് മിനിസ്റ്റര്‍ കൂടിയായിരുന്നു മൊണ്ടാനോ. വൈദികരെ കൊല്ലുവാന്‍ പദ്ധതിയിടുകയും ഉത്തരവിടുകയും ചെയ്തത് മോണ്ടാനോ ആണെന്നു കോടതി കണ്ടെത്തി.
ആഭ്യന്തര യുദ്ധ കാലഘട്ടത്തില്‍ നടന്ന ക്രൂരതക്ക് 31 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വിധി പ്രസ്താവം ഉണ്ടാകുന്നതെന്നതും ശ്രദ്ധേയമാണ്. ഫാ. എല്ലക്കൂരിയ, ഫാ. ഇഗ്നാസിയോ മാര്ട്ടിന് ബാരോ, ഫാ. സെഗുണ്ടോ മോണ്ടെസ്, ഫാ. അമാണ്ടോ ലോപ്പസ്, ഫാ. ജോവാകിന് ലോപ്പസ് വൈ ലോപ്പസ്,എന്നീ പുരോഹിതരും വീട്ടുജോലിക്കാരിയായ എല്‍ബാ റാമോസും, അവരുടെ മകള്‍ സെലീനയുമാണ് അന്നത്തെ മിലിട്ടറി അതിക്രമത്തില്‍ കൊല്ലപ്പെട്ടത്. എല്‍ സാല്‍വദോര്‍ സൈന്യവുമായി പോരാടിക്കൊണ്ടിരുന്ന ഫാരാബുണ്ടോ മാര്‍ട്ടി നാഷ്ണല്‍ ലിബറേഷന്‍ ഫ്രണ്ടിലെ മാര്‍ക്സിസ്റ്റ് ഗറില്ലകളോട് വൈദികര്‍ക്ക് അനുഭാവമുണ്ടെന്ന സംശയം മൊണ്ടാനോക്ക് ഉണ്ടായിരുന്നതായി സാക്ഷി മൊഴിയുണ്ട്.
സര്‍ക്കാരും, വിമത പോരാളികളും തമ്മിലുള്ള സമാധാന ചര്‍ച്ചകള്‍ക്ക് മധ്യസ്ഥം വഹിച്ചിരുന്നത് ജെസ്യൂട്ട് വൈദികരായിരിന്നു. കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്ന ഫാ. ഇഗ്നാസിയോ എല്ലാക്കൂരിയ എസ്.ജെ സര്‍ക്കാരിന്റെ ഒരു തുറന്ന വിമര്‍ശകനായിരുന്നു. 1989 നവംബര്‍ 16-നാണ് കൊലപാതകങ്ങള്‍ നടക്കുന്നത്. സെന്‍ട്രല്‍ അമേരിക്കന്‍ സര്‍വ്വകലാശാലയിലെ ജെസ്യൂട്ട് ഭവനത്തിലേക്ക് അതിക്രമിച്ച് കയറിയ എല്‍സാല്‍വദോര്‍ ആര്‍മി ബറ്റാലിയന് ആറ് ജെസ്യൂട്ട് വൈദികരെയും അവരുടെ കിടക്കയില്‍ നിന്നും വലിച്ചിഴച്ച് വെടിവെച്ച് കൊല്ലുകയായിരുന്നു. ഒരു ദശാബ്ദത്തോളം നീണ്ട എല്‍സാല്‍വദോര്‍ ആഭ്യന്തര യുദ്ധത്തില്‍ മുക്കാല്‍ ലക്ഷത്തോളം ആളുകളുടെ ജീവന് നഷ്ടപ്പെടുകയും എണ്ണായിരം പേരെ കാണാതാവുകയും ചെയ്തു.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക