News - 2025
ബിഷപ്പ് മര്‍സെലോ സെമെറാരോ വിശുദ്ധരുടെ നാമകരണ തിരുസംഘത്തിന്റെ പുതിയ തലവന്‍
പ്രവാചക ശബ്ദം 15-10-2020 - Thursday
റോം: ഇറ്റലിയിലെ അല്‍ബാനോ രൂപതയുടെ മെത്രാനും, സഭാനവീകരണത്തിനുള്ള കര്‍ദ്ദിനാള്‍ സംഘത്തിന്‍റെ സെക്രട്ടറിയുമായി പ്രവര്‍ത്തിക്കുന്ന ബിഷപ്പ് മര്‍സെലോ സെമെറാരോയെ വത്തിക്കാന്‍ നാമകരണ സംഘത്തിന്‍റെ പ്രീഫെക്ടായി ഫ്രാന്‍സിസ് പാപ്പ നിയമിച്ചു. ഇതുസംബന്ധിച്ച ഉത്തരവ് ഇന്നാണ് പുറത്തുവന്നത്. സാമ്പത്തിക വിവാദത്തില്‍പ്പെട്ട് രാജിസമര്‍പ്പിച്ച മുന്‍ പ്രീഫെക്ട് കര്‍ദ്ദിനാള്‍ ആഞ്ചലോ ബെച്യുവിന്റെ സ്ഥാനത്തേക്കാണ് 72 വയസ്സുള്ള ബിഷപ്പ് സെമെറാരോ തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.
1947 ഡിസംബർ 22ന് തെക്കൻ ഇറ്റലിയിലെ മോണ്ടെറോണി ഡി ലെക്സിലാണ് ബിഷപ്പ് മര്‍സെലോ ജനിച്ചത്. 1971ൽ പൗരോഹിത്യം സ്വീകരിച്ചു. 1998 ൽ അപുലിയയിൽ ഒറിയയുടെ ബിഷപ്പായി തിരഞ്ഞെടുക്കപ്പെട്ടു. 2001ലെ രൂപതാ മെത്രാന്മാരുടെ പങ്കിനെ കുറിച്ച് വിശകലനം ചെയ്ത ബിഷപ്പുമാരുടെ സിനഡിന്റെ സ്പെഷ്യൽ സെക്രട്ടറിയായി അദ്ദേഹം സേവനമനുഷ്ഠിച്ചിരിന്നു. ഇറ്റാലിയൻ ബിഷപ്പുമാരുടെ ഉപദേശക കമ്മീഷനിലെ അംഗം, പൗരസ്ത്യ സഭകള്‍ക്കായുള്ള വത്തിക്കാൻ സംഘത്തിന്റെ ഉപദേഷ്ടാവ്, ഡികാസ്റ്ററി ഫോർ കമ്മ്യൂണിക്കേഷൻ അംഗം തുടങ്ങീ വിവിധ മേഖലകളിലും അദ്ദേഹം സേവനം ചെയ്തിട്ടുണ്ട്.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക