Purgatory to Heaven. - May 2024

ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ മേരി മഗ്ദലന്‍ ഡി പാസ്സിയോട് സംസാരിച്ചപ്പോള്‍

സ്വന്തം ലേഖകന്‍ 25-05-2023 - Thursday

“നിന്റെ എല്ലാ പ്രവര്‍ത്തികളും ദൈവവിചാരത്തോടെയാകട്ടെ; അവിടുന്ന് നിനക്ക് വഴി തെളിച്ചു തരും, ജ്ഞാനിയെന്ന് സ്വയം ഭാവിക്കരുത്, കര്‍ത്താവിനെ ഭയപ്പെട്ട് തിന്മയില്‍ നിന്ന് അകന്നുമാറുക; അത് നിന്റെ ശരീരത്തിന് ആരോഗ്യവും, അസ്ഥികള്‍ക്ക് അനായാസതയും നല്‍കും” (സുഭാഷിതങ്ങള്‍ 3:6-8).

ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: മെയ്-25

ഒരിക്കല്‍ മേരി മഗ്ദലന്‍ ഡി പാസ്സി അവളുടെ മഠത്തിന്റെ പൂന്തോട്ടത്തില്‍ മറ്റ് സന്യാസിനിമാര്‍ക്കൊപ്പം പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കെ, അവള്‍ ഒരു ആനന്ദ നിര്‍വൃതിയിലാവുകയും തന്റെ മുന്നിലായി ശുദ്ധീകരണസ്ഥലത്തിന്റെ അഗാധതകള്‍ തുറക്കുന്നതായി കാണുകയും ചെയ്തു. തന്നെ പിന്തുടര്‍ന്നുകൊണ്ട് ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ അനുഭവിക്കുന്ന വേദനകള്‍ക്ക് സാക്ഷ്യം വഹിക്കുവാന്‍ ഒരു സ്വരം തന്നോട് അപേക്ഷിച്ചതായി അവള്‍ പിന്നീട് പറഞ്ഞു. ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്കായി പ്രാര്‍ത്ഥിച്ചപ്പോള്‍, കഠിനമായും, ആര്‍ദ്രതയോടും കൂടി പ്രാര്‍ത്ഥിച്ചതിനാലാണ് അവളെ ഇതിനായി ക്ഷണിച്ചതെന്ന് ആ സ്വരം വെളിപ്പെടുത്തി. “വരാം, ഞാന്‍ വരാം” എന്ന് അവള്‍ പറയുന്നത് മറ്റുള്ള കന്യകാസ്ത്രീകള്‍ കേള്‍ക്കുകയും ചെയ്തു.

വിചിന്തനം:

നിങ്ങളുടെ പ്രാര്‍ത്ഥനകളുടെ ഫലങ്ങള്‍ ശുദ്ധീകരണസ്ഥലത്തെ വിശക്കുന്ന ആത്മാക്കള്‍ക്കായി നല്‍കുക.

പ്രാര്‍ത്ഥന:

നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു.

1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.

(വി. ജെര്‍ത്രൂദിനോട് കര്‍ത്താവ് പറഞ്ഞു: "ഈ പ്രാര്‍ത്ഥന ഓരോ പ്രാവശ്യം ചൊല്ലുമ്പോഴും ആയിരം ആത്മാക്കളെ ശുദ്ധീകരണ സ്ഥലത്തു നിന്ന്‍ സ്വര്‍ഗ്ഗത്തിലേക്ക് ഞാന്‍ കൊണ്ടുപോകുന്നു". ആയതിനാല്‍, നമുക്കും ഈ പ്രാര്‍ത്ഥന ഏറ്റുപറഞ്ഞ് ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം.)

'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍ 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക  

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »