Purgatory to Heaven - May 2018

ഭൂമിയിലുള്ള തങ്ങളുടെ പ്രിയപ്പെട്ടവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്ന ശുദ്ധീകരണാത്മാക്കള്‍

സ്വന്തം ലേഖകന്‍ 27-05-2018 - Sunday

“നമ്മില്‍ പ്രവര്‍ത്തിക്കുന്ന ശക്തിയാല്‍ നാം ചോദിക്കുന്നതിലും, ആഗ്രഹിക്കുന്നതിലും വളരെകൂടുതല്‍ ചെയ്തുതരാന്‍ കഴിവുള്ള അവിടുത്തേക്ക് സഭയിലും, യേശുക്രിസ്തുവിലും തലമുറകളോളം എന്നെന്നേക്കും മഹത്വമുണ്ടാകട്ടെ, ആമേന്‍.” (എഫേസോസ് 3:20-21)

ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: മെയ്-27

ധന്യയായ വിശുദ്ധ കൂദാശയുടെ ഫ്രാന്‍സെസ്, ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ എല്ലാ അപകടങ്ങളിലും അവളെ സഹായിക്കുകയും സാത്താന്റെ കുടിലതകളെ കുറിച്ച് അവള്‍ക്ക് വെളിപ്പെടുത്തി കൊടുത്തതായും ഉറപ്പിച്ച് പറയുന്നു. ഒരാത്മാവ് അവള്‍ക്ക് പ്രത്യക്ഷപ്പെട്ടുകൊണ്ട് പറഞ്ഞു : “ഭയപ്പെടരുത് നിന്നെ സംരക്ഷിക്കുവാന്‍ ഞങ്ങള്‍ എപ്പോഴും നിന്റെ കൂടെയുണ്ട്.” മറ്റൊരാത്മാവ് അവള്‍ക്ക് ഉറപ്പ് കൊടുത്തു : “ഞങ്ങള്‍ നിനക്ക് വേണ്ടി ദിവസവും പ്രാര്‍ത്ഥിക്കുന്നു; ഒരാള്‍ ഞങ്ങളെ ഓര്‍ക്കുന്നിടത്തോളം കാലം ഞങ്ങള്‍ അവനെ ഓര്‍ക്കുകയും അവന് വേണ്ടി ദൈവ തിരുമുമ്പില്‍ മാദ്ധ്യസ്ഥം വഹിക്കുകയും ചെയ്യും. ദൈവത്തെ വേണ്ടവിധം സേവിക്കുവാനുള്ള വരദാനവും, യോഗ്യമായ ഒരു മരണവും അവന് നല്‍കണമെന്ന് ഞങ്ങള്‍ ദൈവത്തോടു പ്രത്യേകമായി അപേക്ഷിക്കും”

വിചിന്തനം:

ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ എത്ര നല്ല സുഹൃത്തുക്കളാണ്! നിങ്ങളുടെ കഴിവിനനുസരിച്ച സഹായം ഉദാരമനസ്കരായ ഈ ആത്മാക്കള്‍ക്ക് വേണ്ടി ചെയ്യുക. വിശ്വസ്തരായ ആത്മാക്കള്‍ക്ക് വേണ്ടി ദൈവത്തോടു നന്ദി പറയുകയും ദൈവത്തെ സ്തുതിക്കുകയും ചെയ്യുക.

പ്രാര്‍ത്ഥന:

നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു.

1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.

(വി. ജെര്‍ത്രൂദിനോട് കര്‍ത്താവ് പറഞ്ഞു: "ഈ പ്രാര്‍ത്ഥന ഓരോ പ്രാവശ്യം ചൊല്ലുമ്പോഴും ആയിരം ആത്മാക്കളെ ശുദ്ധീകരണ സ്ഥലത്തു നിന്ന്‍ സ്വര്‍ഗ്ഗത്തിലേക്ക് ഞാന്‍ കൊണ്ടുപോകുന്നു". ആയതിനാല്‍, നമുക്കും ഈ പ്രാര്‍ത്ഥന ഏറ്റുപറഞ്ഞ് ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം.)

'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.


Related Articles »