News - 2025

'കാരിസ്': കരിസ്മാറ്റിക് പ്രസ്ഥാനം പെന്തക്കുസ്ത തിരുനാള്‍ മുതല്‍ പുതിയ രൂപത്തില്‍

സ്വന്തം ലേഖകന്‍ 28-05-2019 - Tuesday

വത്തിക്കാന്‍ സിറ്റി: ആഗോള കരിസ്മാറ്റിക്ക് പ്രസ്ഥാനത്തിന്‍റെ ഏകോപിത രൂപമായ 'കാരിസ്'-ന്‍റെ നവീകരിച്ച പ്രവര്‍ത്തനങ്ങള്‍ പെന്തക്കൂസ്ത തിരുനാള്‍ മുതല്‍ നടപ്പില്‍വരും. കരിസ്മാറ്റിക് ശുശ്രൂഷയുമായി ബന്ധപ്പെട്ട് രണ്ടു വ്യത്യസ്ത പ്രസ്ഥാനങ്ങളിലായി നിലനിന്നിരിന്ന കാത്തലിക് ഫ്രറ്റേണിറ്റി ഓഫ് കരിസ്മാറ്റിക് കൊവേനന്‍റ് കമ്മ്യൂണിറ്റീസ് ആന്‍ഡ് ഫെല്ലോഷിപ്പ്സ്, ഇന്‍റര്‍നാഷ്ണല്‍ കാത്തലിക് കരിസ്മാറ്റിക് റിന്യൂവല്‍ സര്‍വ്വീസസ് തുടങ്ങിയവയെ ഏകീകരിച്ച് പുതിയ രൂപത്തിലാണ് ഇനി പ്രവര്‍ത്തനങ്ങള്‍ നടക്കുക. അല്‍മായരുടെയും, കുടുംബങ്ങളുടെയും ജീവന്‍റെയും കാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ സംഘമാണ് കൗണ്‍സിലിനെ നയിക്കുക.

45 വര്‍ഷക്കാലം സഭയുടെ കരിസ്മാറ്റിക് നവീകരണപ്രസ്ഥാനത്തില്‍ ശുശ്രൂഷചെയ്തിട്ടുള്ള അല്‍മായനും കുടുംബസ്ഥനുമായ ലൂക്ക് മിയോൺസിനെയാണ് കാരിസിന്‍റെ മോഡറേറ്ററായി നിയോഗിച്ചിരിക്കുന്നത്. കപ്പൂച്ചിന്‍ വൈദികനും പേപ്പല്‍ വസതിയുടെ പ്രഭാഷകനും വാഗ്മിയുമായ റനിയേറോ കാന്തലമേസയുടെ ആത്മീയ നേതൃത്വമാണ് സംഘടനയെ നയിക്കുക. ഏഷ്യയില്‍ നിന്നുള്ള പ്രതിനിധി സിറില്‍ ജോണ്‍ കോട്ടയം കുറുവിലങ്ങാട് സ്വദേശിയാണെന്നത് ശ്രദ്ധേയമാണ്.


Related Articles »