India - 2025
അഴീക്കോട് ഭാരതപ്രവേശന തിരുനാളിനു കൊടിയേറി
17-11-2020 - Tuesday
കൊടുങ്ങല്ലൂര്‍: അഴീക്കോട് മാര്‍ത്തോമ തീര്‍ത്ഥകേന്ദ്രത്തില്‍ വിശുദ്ധ തോമാശ്ലീഹായുടെ ഭാരതപ്രവേശന തിരുനാളിനു കൊടിയേറി. തിരുക്കര്‍മങ്ങള്‍ക്കു തൃശൂര്‍ ദേവമാത പ്രൊവിന്‍ഷ്യല്‍ റവ. ഡോ. ഡേവിസ് പനയ്ക്കല്‍ സിഎം ഐ മുഖ്യ കാര്‍മികത്വം വഹിച്ചു. ഫാ. അജോ പുളിക്കന്‍, ഫാ. ഡേവിസ് കാച്ചപ്പിള്ളി സിഎംഐ എന്നിവര്‍ സഹകാര്‍മികരായി.
ഇന്നു മുതല്‍ 21 വരെ വൈകീട്ട് അഞ്ചിന് ദിവ്യബലി, വചനപ്രഘോഷണം, തിരുശേഷിപ്പ് വന്ദനം. തിരുനാള്‍ ദിനമായ 22 ന് രാവിലെ 10 ന് ഇരിങ്ങാലക്കുട രൂപത മെത്രാന്‍ മാര്‍ പോളി കണ്ണൂക്കാടന്‍ പൊന്തിഫിക്കല്‍ കുര്‍ബാനയര്‍പ്പിച്ചു സന്ദേശം നല്‍കും. തുടര്‍ന്ന് ബോട്ട് വെഞ്ചരിപ്പ്, ഭാരതപ്രവേശന ജലഘോഷയാത്ര എന്നിവ ഉണ്ടായിരിക്കും. തിരുനാള്‍ തിരുക്കര്‍മങ്ങള്‍ എസിവി ചാനലിലും മാര്‍ത്തോമ പൊന്തിഫിക്കല്‍ ഷ്രൈന്‍ എന്ന യൂട്യൂബ് ചാനലിലും തത്സമയം സംപ്രേഷണം ചെയ്യു മെന്നു തീര്‍ത്ഥകേന്ദ്രം റെക്ടര്‍ ഫാ. ഡേവിസ് കാച്ചപ്പിള്ളി സിഎംഐ പറഞ്ഞു.