Purgatory to Heaven. - May 2024

ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് നമ്മെ സഹായിക്കാന്‍ കഴിയുമെന്ന് മനസ്സിലാക്കാന്‍ സാധിക്കുന്ന ആയിരകണക്കിന് സന്ദര്‍ഭങ്ങള്‍

സ്വന്തം ലേഖകന്‍ 30-05-2023 - Tuesday

“ഏകയെങ്കിലും സകലതും അവള്‍ക്ക് സാധ്യമാണ്. മാറ്റത്തിന് അധീനയാകാതെ അവള്‍ സര്‍വ്വവും നവീകരിക്കുന്നു. ഓരോ തലമുറയിലുമുള്ള വിശുദ്ധ ചേതനകളില്‍ പ്രവേശിക്കുന്നു; അവരെ ദൈവ മിത്രങ്ങളും പ്രവാചകരുമാക്കുന്നു” (ജ്ഞാനം 7:27).

ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: മെയ്-30

“നമ്മളെ അപകടങ്ങളില്‍ നിന്നും രക്ഷിക്കുവാനും, ആശയകുഴപ്പങ്ങളില്‍ വേണ്ട ഉപദേശങ്ങള്‍ നല്‍കുവാനും, അസ്വസ്ഥതകളില്‍ ആശ്വാസം പകരുവാനും, ദാരിദ്ര്യത്തില്‍ സഹായിക്കുവാനും, രോഗാവസ്ഥയില്‍ ആരോഗ്യം നല്‍കുവാനും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് കഴിയുമെന്ന് നമുക്ക് മനസ്സിലാക്കുവാന്‍ സാധിക്കുന്ന ആയിരകണക്കിന് സന്ദര്‍ഭങ്ങള്‍ ഉണ്ട്. എത്രത്തോളം കൂടുതല്‍ ആത്മാക്കളെ നിങ്ങള്‍ ശുദ്ധീകരണസ്ഥലത്ത് നിന്നും മോചിപ്പിക്കുന്നുവോ, അത്രത്തോളം കൂടുതല്‍ സംരക്ഷകര്‍ നിങ്ങള്‍ക്ക് സ്വര്‍ഗ്ഗത്തില്‍ ഉണ്ടായിരിക്കും, അവിടെ അവര്‍ നിങ്ങളുടെ ക്ഷേമത്തിനായി നിരന്തരം ദൈവത്തോട് അപേക്ഷിച്ചു കൊണ്ടിരിക്കും”.

(വിശുദ്ധ ഗ്രിഗറി).

വിചിന്തനം:

ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുമ്പോള്‍, അവരുടെ കാവല്‍ മാലഖമാരുടെ നന്ദിയെക്കുറിച്ചോര്‍ക്കുക.

പ്രാര്‍ത്ഥന:

നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു.

1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.

(വി. ജെര്‍ത്രൂദിനോട് കര്‍ത്താവ് പറഞ്ഞു: "ഈ പ്രാര്‍ത്ഥന ഓരോ പ്രാവശ്യം ചൊല്ലുമ്പോഴും ആയിരം ആത്മാക്കളെ ശുദ്ധീകരണ സ്ഥലത്തു നിന്ന്‍ സ്വര്‍ഗ്ഗത്തിലേക്ക് ഞാന്‍ കൊണ്ടുപോകുന്നു". ആയതിനാല്‍, നമുക്കും ഈ പ്രാര്‍ത്ഥന ഏറ്റുപറഞ്ഞ് ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം.)

'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »