India - 2024

ഡോ. സാബു കെ. ചെറിയാന്‍ അഭിഷിക്തനായി

പ്രവാചക ശബ്ദം 19-01-2021 - Tuesday

കോട്ടയം: ഹോളി ട്രിനിറ്റി കത്തീഡ്രലില്‍ നടന്ന വിശ്വാസസാന്ദ്രമായ ചടങ്ങില്‍ സിഎസ്‌ഐ മധ്യകേരള മഹായിടവകയുടെ 13ാമതു ബിഷപ്പായി ഡോ. സാബു കെ. ചെറിയാന്‍ അഭിഷിക്തനായി. കത്തീഡ്രല്‍ ഹൗസില്‍നിന്നും നിയുക്ത ബിഷപ്പിനെ സിഎസ്‌ഐ ബിഷപ്പുമാരുടെയും സിനഡ് ഭാരവാഹികളുടെയും വൈദികരുടെയും അകന്പടിയോടെ ദേവാലയത്തിലേക്ക് ആനയിച്ചു. നിയുക്ത ബിഷപ്പിന്റെ ശിരസില്‍ കൈവച്ച് ബിഷപ്പുമാര്‍ പരിശുദ്ധാത്മ അഭിഷേകത്തിനായി പ്രാര്‍ത്ഥിച്ചു. സിഎസ്‌ഐ മോഡറേറ്റര്‍ ബിഷപ് എ. ധര്‍മ്മരാജ് റസാലം അംശവടിയും കുരിശുമാലയും മോതിരവും നല്കി സഭയുടെ ബിഷപ്പായി റവ.ഡോ. സാബു കെ. ചെറിയാനെ പ്രഖ്യാപിച്ചു.

\പ്രഖ്യാപനത്തെത്തുടര്‍ന്നു കത്തീഡ്രല്‍ ദേവാലയത്തിന്റെ പ്രധാന കവാടത്തില്‍ എത്തിയ ബിഷപ് വാതില്‍ തുറന്ന് അകത്തേക്ക് പ്രവേശിച്ചു.ആശീര്‍വാദത്തെ തുടര്‍ന്നു വിശുദ്ധ കുര്‍ബാനയും മഹായിടവക അധ്യക്ഷനായുള്ള സ്ഥാനാരോഹണ ശുശ്രൂഷയും നടന്നു. സ്ഥാനാഭിഷേക ചടങ്ങുകള്‍ക്കുശേഷം നടന്ന അനുമോദനസമ്മേളനം സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്ലൈദനിലൂടെ ആശംസകള്‍ അര്‍പ്പിച്ചു.


Related Articles »