India - 2024

'ക്രൈസ്തവര്‍ പ്രതികരിക്കുന്നത് വര്‍ഗീയവാദമെന്ന് മുദ്രകുത്തുന്നത് അസംബന്ധം'

പ്രവാചക ശബ്ദം 09-02-2021 - Tuesday

കൊച്ചി: സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പിന്റെ നീതിനിഷേധങ്ങള്‍ക്കെതിരേ ക്രൈസ്തവര്‍ പ്രതികരിക്കുന്നത് വര്‍ഗീയവാദമെന്ന് മുദ്രകുത്തുന്നത് അസംബന്ധമാണെന്ന് സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവ വി.സി. സെബാസ്റ്റ്യന്‍. ന്യൂനപക്ഷാവകാശങ്ങള്‍ ഭരണഘടനാപരവും ക്ഷേമപപദ്ധതികള്‍ അവകാശവുമാണ്. ഇവ അട്ടിമറിച്ച് അടിമകളാക്കാന്‍ ശ്രമിക്കുമ്പോള്‍ എതിര്‍ക്കേണ്ടത് പൗരബോധമുള്ള ജനങ്ങളുടെ കടമയും ഉത്തരവാദിത്വവുമാണ്. അതുതുടരും.

സംസ്ഥാന ന്യൂനപക്ഷ ക്ഷേമവകുപ്പിന്റെ പ്രവര്‍ത്തനങ്ങളെ ന്യായീകരിച്ചു ഡയറക്ടറുടേതായി വന്ന മാധ്യമവാര്‍ത്തകള്‍ വസ്തുതാവിരുദ്ധമാണ്. ന്യൂനപക്ഷ ക്ഷേമ വകുപ്പ് ആറു ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കു വേണ്ടിയുള്ളതാണ്. ന്യൂനപക്ഷത്തിന്റെ പേരില്‍ ഒരു വിഭാഗക്കാര്‍ മാത്രം ആനുകൂല്യങ്ങള്‍ കൈപ്പറ്റുന്നത് അനുവദിക്കാനാവില്ലെന്നും ക്ഷേമ പദ്ധതികളില്‍ തുല്യ നീതി നടപ്പാക്കണമെന്നും വി.സി. സെബാസ്റ്റ്യന്‍ പറഞ്ഞു.


Related Articles »