Purgatory to Heaven. - June 2024

ശുദ്ധീകരണസ്ഥലത്തെ പറ്റിയുള്ള ചിന്ത വിശുദ്ധവും സന്തോഷകരവുമത്രേ

സ്വന്തം ലേഖകന്‍ 02-06-2023 - Friday

“അത് നമ്മുടെ നീതിയുടെ പ്രവര്‍ത്തികള്‍ കൊണ്ടല്ല; പിന്നെയോ, അവിടുത്തേ കാരുണ്യം മൂലം പരിശുദ്ധാത്മാവില്‍ അവിടുന്ന് നിര്‍വഹിച്ച പുനരുജ്ജീവനത്തിന്റേയും നവീകരണത്തിന്റേയും സ്നാനത്താലത്രേ” (തീത്തോസ് 3:5).

ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ജൂണ്‍-2

ഫ്രഞ്ച് ഗ്രന്ഥകാരനായ അബി ക്ളോക്കറ്റ് 'ദിവ്യസ്നേഹത്തിന്റെ ചങ്ങല' എന്നാണ് ശുദ്ധീകരണ സ്ഥലത്തെ വിശേഷിപ്പിക്കുന്നത്. ദൈവത്തിന്റെ മാധുര്യമേറിയ കാരുണ്യമാണ് പൂര്‍ണ്ണമായും ശുദ്ധീകരിക്കപ്പെടാത്ത അവസ്ഥയില്‍ മരിക്കുന്ന ആത്മാക്കള്‍ക്ക് ഈ ദിവ്യസ്നേഹത്തിന്റെ ചങ്ങല സമ്മാനിക്കുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെടുന്നു. ശുദ്ധീകരണസ്ഥലമെന്നത് ഭയപ്പെടേണ്ട ഒരു അവസ്ഥയല്ല. "ശുദ്ധീകരണസ്ഥലത്തിന്റെ ദര്‍ശനത്തെ കുറിച്ച് ചിന്തിക്കുന്നതും ധ്യാനിക്കുന്നതും എത്ര വിശുദ്ധവും സന്തോഷകരവുമാണ്". അദ്ദേഹം പറയുന്നു.

വിചിന്തനം:

നമ്മുടെ മോക്ഷത്തിനു വേണ്ടിയുള്ള ദൈവത്തിന്റെ കരുണയുടെ മാധുര്യത്തില്‍ നാം തുറക്കപ്പെട്ടിരിക്കുകയാണ്. നിങ്ങളോട് മോശമായി പെരുമാറിയിട്ടുള്ള ആര്‍ക്കെങ്കിലും ഈ കരുണയെ പകര്‍ന്നു നല്‍കുക.

പ്രാര്‍ത്ഥന:

നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു.

1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.

(വി. ജെര്‍ത്രൂദിനോട് കര്‍ത്താവ് പറഞ്ഞു: "ഈ പ്രാര്‍ത്ഥന ഓരോ പ്രാവശ്യം ചൊല്ലുമ്പോഴും ആയിരം ആത്മാക്കളെ ശുദ്ധീകരണ സ്ഥലത്തു നിന്ന്‍ സ്വര്‍ഗ്ഗത്തിലേക്ക് ഞാന്‍ കൊണ്ടുപോകുന്നു". ആയതിനാല്‍, നമുക്കും ഈ പ്രാര്‍ത്ഥന ഏറ്റുപറഞ്ഞ് ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം.)

'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »