India - 2024

മാര്‍ ജോസഫ് പാസ്റ്റര്‍ നീലങ്കാവിലിന്റെ മൃതദേഹ സംസ്കാരം ഇന്ന്

പ്രവാചക ശബ്ദം 18-02-2021 - Thursday

ഇന്നലെ അന്തരിച്ച സാഗര്‍ രൂപതയുടെ മുന്‍ ബിഷപ്പ് മാര്‍ ജോസഫ് പാസ്റ്റര്‍ നീലങ്കാവില്‍ സിഎംഐ കോവിഡ് ബാധിതനായിരുന്നെന്നു കണ്ടെത്തിയതിനാല്‍ മൃതദേഹം ഇന്നു രാവിലെ ലാലൂരിലെ വൈദ്യുതി ശ്മശാനത്തില്‍ ദഹിപ്പിക്കും. ഭൗതികാവശിഷ്ടം ശേഖരിച്ച് മഞ്ചലിലാക്കി മൂന്നിനു സിഎംഐ ദേവമാതാ പ്രൊവിന്‍ഷ്യല്‍ ഹൗസില്‍ കൊണ്ടുവരും. തുടര്‍ന്ന് ദിവ്യബലി. ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍ മുഖ്യകാര്‍മികത്വം വഹിക്കും.വൈകുന്നേരം അഞ്ചുമുതല്‍ അരണാട്ടുകരയിലുള്ള വസതിയില്‍ പൊതുദര്‍ശനത്തിനു വയ്ക്കും. നാളെ രാവിലെ എട്ടിനു അരണാട്ടുകര സെന്റ് തോമസ് പള്ളിയിലേക്കു കൊണ്ടുപോകും. ഒന്പതരയ്ക്കു കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ മുഖ്യകാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാനയും സംസ്‌കാര ശുശ്രൂഷയും നടക്കും. തൃശൂര്‍ ആര്‍ച്ച്ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് സന്ദേശം നല്‍കും. ചടങ്ങുകള്‍ക്കുശേഷം ഭൗതികാവശിഷ്ടം കുറ്റൂര്‍ ദേവമാതാ പള്ളിയിലേക്കും തുടര്‍ന്ന് അദ്ദേഹം മെത്രാനായിരുന്ന സാഗറിലേക്കും കൊണ്ടുപോകും.


Related Articles »