India - 2025

പൗരസ്ത്യ വിദ്യാപീഠത്തില്‍ ബിരുദദാനം നടത്തി

12-03-2021 - Friday

കോട്ടയം: വടവാതൂര്‍ സെന്റ് തോമസ് അപ്പസ്‌തോലിക് സെമിനാരിയിലെ പൗരസ്ത്യ വിദ്യാപീഠത്തില്‍നിന്നു ദൈവശാസ്ത്രത്തിലും തത്ത്വശാസ്ത്രത്തിലും പഠനം പൂര്‍ത്തിയാക്കിയവര്‍ക്കു ബിരുദവും ബിരുദാനന്തര ബിരുദങ്ങളും സമ്മാനിച്ചു. കാനന്‍ ലോ ഇന്‍സ്റ്റിറ്റിയൂട്ടില്‍നിന്നു ബിരുദാനന്തര ബിരുദ പഠനം പൂര്‍ത്തിയാക്കിയ ആദ്യ ബാച്ചിന്റെ ബിരുദദാനവും നടത്തപ്പെട്ടു.

പൗരസ്ത്യവിദ്യാപീഠം വൈസ് ചാന്‍സലറും കോട്ടയം ആര്‍ച്ച്ബിഷപ്പുമായ മാര്‍ മാത്യു മൂലക്കാട്ടാണു ബിരുദദാനം നിര്‍വഹിച്ചത്. റാങ്കുകള്‍ കരസ്ഥമാക്കിയവര്‍ക്കു സിഎംഐ സഭ പ്രിയോര്‍ ജനറല്‍ റവ. ഡോ. തോമസ് ചാത്തന്‍പറന്പില്‍ കാഷ് അവാര്‍ഡുകള്‍ നല്‍കി. പൗരസ്ത്യവിദ്യാപീഠം പ്രസിഡന്റ് റവ.ഡോ. ആന്‍ഡ്രൂസ് മേക്കാട്ടുകുന്നേല്‍, അപ്പസ്‌തോലിക് സെമിനാരി റെക്ടര്‍ റവ.ഡോ. സ്‌കറിയ കന്യാകോണില്‍, കാനന്‍ ലോ ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടര്‍ റവ.ഡോ ജെയിംസ് തലച്ചെല്ലൂര്‍, രജിസ്ട്രാര്‍ റവ.ഡോ സിറിയക് വലിയകുന്നുംപുറത്ത് എന്നിവര്‍ പ്രസംഗിച്ചു.


Related Articles »