India - 2025

കന്യാസ്ത്രീകള്‍ ആക്രമിക്കപ്പെട്ട സംഭവം: റെയില്‍വേ മന്ത്രി പച്ചക്കള്ളം പറയുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

31-03-2021 - Wednesday

കാസര്‍ഗോഡ്: ഉത്തര്‍പ്രദേശിലെ ഝാന്‍സിയില്‍ ട്രെയിനില്‍ കന്യാസ്ത്രീകള്‍ ആക്രമിക്കപ്പെട്ട സംഭവത്തില്‍ റെയില്‍വേ മന്ത്രി പീയൂഷ് ഗോയല്‍ പച്ചക്കള്ളം പറയുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. യാത്രാസ്വാതന്ത്ര്യത്തിന് ഭരണഘടനയുടെ സംരക്ഷണമുള്ള രാജ്യത്താണ് കന്യാസ്ത്രീകളാണെന്ന ഒറ്റക്കാരണത്താല്‍ ആക്രമണത്തിനിരയാകുന്നത്. എന്നാല്‍ കന്യാസ്ത്രീകള്‍ ആക്രമിക്കപ്പെട്ടിട്ടില്ലെന്നും യാത്രാരേഖകള്‍ പരിശോധിച്ച് വിട്ടയയ്ക്കുക മാത്രമാണ് ചെയ്തതെന്നുമാണ് പീയൂഷ് ഗോയലിന്റെ വാദം. എബിവിപിയുടെ നേതൃത്വത്തില്‍ നടത്തിയ ഈ കാടത്തത്തെ അപലപിക്കാന്‍ പോലും തയാറാകാതെയാണ് സാമൂഹമാധ്യമപ്രചാരണത്തിന്റെ ചുമതലയുള്ള കേന്ദ്രമന്ത്രി കള്ളം പറയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


Related Articles »