India - 2024

ഉത്തര്‍പ്രദേശ് സംഭവം: ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ വിശദീകരണം തേടി

പ്രവാചക ശബ്ദം 03-04-2021 - Saturday

ന്യൂഡല്‍ഹി: ഝാന്‍സിയില്‍ കന്യാസ്ത്രീകള്‍ക്കും സന്യാസാര്‍ഥിനികള്‍ക്കും നേരെയുണ്ടായ അധിക്ഷേപ സംഭവത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ വിശദീകരണം തേടി. നോര്‍ത്ത് സെന്‍ട്രല്‍ റെയില്‍വെ മാനേജര്‍, റെയില്‍വെ പോലീസ് എന്നിവരോടാണ് വിശദീകരണം ആവശ്യപ്പെട്ടത്. സംഭവത്തില്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ നാലാഴ്ചയ്ക്കകം മറുപടി നല്‍കാനും കമ്മീഷന്‍ നിര്‍ദേശിച്ചു. സുപ്രീം കോടതി അഭിഭാഷകയും ദേശീയ ന്യൂനപക്ഷ വിദ്യാഭ്യാസ കമ്മീഷന്‍ മുന്‍ അംഗവുമായ സിസ്റ്റര്‍ ജെസി കുര്യന്‍ നല്‍കിയ പരാതിയിലാണ് കമ്മീഷന്റെ നടപടി.

പരാതിയുടെ പകര്‍പ്പ് ബന്ധപ്പെട്ട അധികൃതര്‍ക്കു കൈമാറുകയും നോട്ടീസ് നല്‍കി നാലാഴ്ചയ്ക്കകം വിശദീകരണം നല്‍കണമെന്നും ഉത്തരവില്‍ പറയുന്നു. കമ്മീഷന്‍ കേസെടുത്ത വിവരം ബന്ധപ്പെട്ട സംസ്ഥാനത്തെ മനുഷ്യാവകാശ കമ്മീഷനെ അറിയിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. മാര്‍ച്ച് 19നു ഡല്‍ഹിയില്‍ നിന്നു ഒഡീഷയിലേക്കു പോയ ഉത്കല്‍ എക്‌സ്പ്രസില്‍ യാത്ര ചെയ്ത രണ്ടു കന്യാസ്ത്രീകള്‍ക്കും രണ്ടു സന്യാസാര്‍ഥിനികള്‍ക്കും എതിരേയാണ് ഭീഷണിയും അധിക്ഷേപവുമുണ്ടായത്. എബിവിപി ബജ് രംഗ്ദള്‍ പ്രവര്‍ത്തരുടെ ഒരു സംഘം കന്യാസ്ത്രീകള്‍ക്കു നേരെ അധിക്ഷേപമുന്നയിക്കുകയായിരുന്നു.


Related Articles »