India - 2024

തനിച്ചു വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച വൈദികനെ സ്റ്റേഷനിലേക്ക് വിളിപ്പിച്ച സംഭവം: ന്യൂനപക്ഷ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു

പ്രവാചക ശബ്ദം 29-04-2021 - Thursday

തിരുവനന്തപുരം: തനിച്ചു വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച കോട്ടയം അതിരമ്പുഴ സെന്റ് മേരീസ് ഫൊറോന പള്ളി സഹ വികാരിയെ ഏറ്റുമാനൂര്‍ പോലീസ് സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ സ്‌റ്റേഷനിലേക്കു വിളിച്ചു വരുത്തിയ സംഭവത്തില്‍ സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. സംഭവത്തെക്കുറിച്ച് കോട്ടയം ജില്ലാ പോലീസ് മേധാവിയോട് അടിയന്തരമായി അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനു കമ്മീഷന്‍ അംഗം അഡ്വ. ബിന്ദു എം.തോമസ് ഉത്തരവായി. റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ കേസില്‍ ഉചിതമായ നടപടി സ്വീകരിക്കുമെന്ന് കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ അറിയിച്ചു. മദ്ബഹായുടെ വിരി പോലും തുറക്കാതെ സ്വകാര്യമായായിരുന്നു ഫാ.ലിബിന്‍ പുത്തന്‍പറമ്പില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചത്.

പള്ളിയുടെ വാതില്‍ക്കല്‍ എത്തി ദേവാലയ ശുശ്രൂഷിയോടു വിവരം തിരക്കിയ സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ കുര്‍ബാനയ്ക്കുശേഷം വൈദികന്‍ സ്‌റ്റേഷനിലെത്തി തന്നെ കാണണമെന്നു നിര്‍ദേശിക്കുകയായിരുന്നു. സ്‌റ്റേഷനിലെത്തിയ ഫാ.ലിബിനോടു നിരോധനാജ്ഞ നിലനില്‍ക്കേ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചത് നിയമ വിരുദ്ധമാണെന്നായിരുന്നു ഹൗസ് ഓഫീസറുടെ ആരോപണം. വിശുദ്ധ കുര്‍ബാന സ്വകാര്യമായാണ് നടത്തിയതെന്നും പൊതുജനങ്ങള്‍ പങ്കെടുത്തില്ലെന്നും പറഞ്ഞിട്ടും ഓഫീസര്‍ ചെവിക്കൊണ്ടില്ല. ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് സമൂഹ മാധ്യമങ്ങളില്‍ ഉയര്‍ന്നത്. യാതൊരു കോവിഡ് മാനദണ്ഡവും ലംഘിക്കാതെ തനിച്ചു വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച വൈദികനോടു സ്‌റ്റേഷനില്‍ ഹാജരാകാന്‍ പറഞ്ഞതു തികഞ്ഞ അധികാര ദുര്‍വിനയോഗമാണെന്നു രാഷ്ട്രീയ നേതാക്കള്‍ ഒന്നടങ്കം അഭിപ്രായപ്പെട്ടിരിന്നു.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക തനിച്ചു വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച വൈദികനെ സ്റ്റേഷനിലേക്ക് വിളിപ്പിച്ച സംഭവം: ന്യൂനപക്ഷ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles »