India - 2025
'കെസിബിസിയുടെ തീരുമാനം മറ്റു ജാതിമതമേലധികാരികളും പിന്തുടരണം'
പ്രവാചക ശബ്ദം 30-04-2021 - Friday
മാവേലിക്കര: സഭയുടെ ആശുപത്രികള്‍ കോവിഡ് ചികിത്സയ്ക്ക് ലഭ്യമാക്കുമെന്ന കെസിബിസി പ്രസിഡന്റ് ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ പ്രഖ്യാപനത്തില്‍ പരിസ്ഥിതി സംരക്ഷണ ഫോറം വേണാട് ഘടകം സന്തുഷ്ടി പ്രകടിപ്പിച്ചു. കോവിഡ് 19 ന്റെ ശക്തമായ പിടിയില്‍പ്പെട്ട് വലയുന്ന കേരള ജനതയ്ക്ക് ആശ്വാസകരമായ തീരുമാനം കൈക്കൊണ്ട സഭാതലവനെ യോഗം അനുമോദിച്ചു. മറ്റു ജാതിമതമേലധികാരികളും ഇദ്ദേഹത്തിന്റെ പാത പിന്തുടര്‍ന്ന് തങ്ങളുടെ ആശുപത്രികളും കോവിഡ് ചികില്‍സയ്ക്ക് ലഭ്യമാക്കുവാന്‍ തയാറാവണമെന്നും അഭ്യര്‍ത്ഥിച്ചു.
ചെങ്ങന്നൂരില്‍ ചേര്‍ന്ന പരിസ്ഥിതിസംരക്ഷണ ഫോറം നിര്‍വാഹക സമിതി യോഗത്തില്‍ പ്രസിഡന്റ് എസ്. രാധാകൃഷ്ണന്‍ നായര്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് തോമസ് ജോണ്‍ അനുമോദന പ്രമേയം അവതരിപ്പിച്ചു. ജനറല്‍ സെക്രട്ടറി പി.ജെ.നാഗേഷ് കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. ഭാരവാഹികളായ ബിജു നെടിയപ്പള്ളില്‍, ഹരിഹരന്‍ പിള്ള എന്നിവര്‍ പ്രസംഗിച്ചു.