India - 2024

കോണ്‍വന്റുകളിലും സ്ഥാപനങ്ങളിലും ചികിത്സയും അഭയവുമൊരുക്കി കത്തോലിക്ക സന്യാസിനികള്‍

ദീപിക 01-05-2021 - Saturday

രാജ്കോട്ട് : കോവിഡ് വ്യാപനം രൂക്ഷമായ ഗുജറാത്തില്‍ കോണ്‍വന്റുകളിലും സ്ഥാപനങ്ങളിലും പരിസരങ്ങളിലുമെല്ലാം ഗ്രാമവാസികള്‍ക്കു ചികിത്സയും അഭയവുമൊരുക്കി സന്യാസിനിമാര്‍. സര്‍ക്കാര്‍ ആശുപത്രികളില്‍ മതിയായ ചികിത്സ കിട്ടാത്തതും അവിടേയ്ക്കു പോകാനുള്ള താത്പര്യക്കുറവുമാണു ഗ്രാമീണരെ കോണ്‍വന്റുകളോടു ചേര്‍ന്നു ചെറിയ ഡിസ്പെന്‍സറികള്‍ നടത്തുന്ന സന്യാസിനിമാരുടെ അടുക്കലേക്കെത്താന്‍ പ്രേരിപ്പിക്കുന്നത്. സിഎംസി സന്യാസിനീ സമൂഹത്തിന്റെ രാജ്കോട്ട് വിമല്‍ജ്യോതി മിഷന്‍ റീജിയണിനു കീഴിലുള്ള വിവിധ കോണ്‍വന്റുകളോടു ചേര്‍ന്നുള്ള ഡിസ്പെന്‍സറികള്‍ നൂറുകണക്കിനാളുകള്‍ക്കാണ് ആശ്വാസമാകുന്നത്.

ഒരു മുറിയും അഞ്ചു കിടക്കകളും മാത്രമാണു ഡിസ്പെന്‍സറികളില്‍ സൗകര്യമെങ്കിലും തങ്ങളെ തേടിയെത്തുന്ന ആരെയും സന്യാസിനിമാര്‍ നിരാശരാക്കുന്നില്ല. രാവിലെ എട്ടു മുതല്‍ രാത്രി വൈകിവരെ രോഗികളെ പരിശോധിച്ചും മരുന്നു നല്‍കിയും അവര്‍ ആശ്വാസമാവുന്നു. കിടത്തിച്ചികിത്സയുടെ അപര്യാപ്തത പരിഹരിക്കാന്‍ ഗ്രാമവാസികള്തരന്നെ സന്യാസിനിമാര്‍ നടത്തുന്ന ഡിസ്പെസന്‍സറികള്‍ക്കു മുമ്പില്‍ പന്തലുകളൊരുക്കി. ഗ്രാമങ്ങളില്നിളന്നുതന്നെ ജനങ്ങള്‍ കട്ടിലുകളുമെത്തിച്ചു. സുരേന്ദ്രനഗര്‍ ജില്ലയിലുള്ള ചച്ചാന, റാണ്‍പര്‍ മേഖലകളിലെ വിവിധ ഡിസ്പെന്‍സറികളില്‍ നിലവില്‍ നിരവധി രോഗികള്‍ ചികിത്സയിലുണ്ട്.

42 സന്യാസിനിമാരാണു സിഎംസി വിമല്‍ജ്യോതി മിഷന്‍ റീജണില്‍ സേവനം ചെയ്യുന്നത്. ചച്ചാനായിലെ ഡിസ്പെന്‍സറിയില്‍ രോഗികളെ പരിചരിച്ചിരുന്ന ഒരു സന്യാസിനിക്കു നിലവില്‍ കോവിഡ് പോസിറ്റീവാണ്. ആധുനിക ചികിത്സാ സംവിധാനങ്ങള്‍ ഇനിയുമെത്താത്ത ഗ്രാമങ്ങളിലെ ജനങ്ങളെയാണു രോഗഭീതിയിലും സന്യസിനിമാര്‍ സ്നേഹത്തോടെ തങ്ങള്‍ക്കാവുംവിധം പരിചരിക്കുന്നതെന്നു രാജ്കോട്ട് രൂപത ചാന്‍സലര്‍ ഫാ. ബിജു പറമ്പകത്ത് പറഞ്ഞു. ഇന്നലെ വരെ 7,190 പേര്‍ കോവിഡ് ബാധിച്ചു ഗുജറാത്തില്‍ മരിച്ചു.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »