Faith And Reason - 2024

മഹാമാരിയ്ക്കിടെ ദൈവവചനം കൊണ്ട് ലോകത്തിനു പ്രതിരോധക്കോട്ട തീര്‍ത്ത് കപ്പൂച്ചിൻ ഫ്രാൻസിസ്കൻ സഭ

സോമി എബ്രാഹം/പ്രവാചകശബ്ദം 05-05-2021 - Wednesday

മനുഷ്യവംശ്യത്തെ മുഴുവനും ദുഃഖത്തിലും കഠിനയാതനകളിലും മരണഭയത്തിലും തളച്ചിട്ടിരിക്കുന്ന കോവിഡ് മഹാമാരിയുടെ കാലത്തു മരുന്നും ലേപനവും പരാജയപ്പെടുന്നിടത്തു സൗഖ്യം നൽകുന്ന കർത്താവിന്റെ വചനത്താൽ ലോകത്തെ വിശുദ്ധീകരിക്കുന്നതിനും സൗഖ്യപ്പെടുത്തുന്നതിനുമായ് അസ്സിസിയിലെ വിശുദ്ധ ഫ്രാൻ‌സിസിന്റെ പിൻഗാമികളായ കപ്പൂച്ചിൻ സഭാംഗങ്ങൾ മെയ് 1 മുതൽ നടത്തിവരുന്ന അഖണ്ഡ ബൈബിൾ പാരായണം ഇന്ന് (മെയ് 5) സമാപിക്കും. ഈ ബൈബിൾ പാരായണത്തിന് ഒട്ടേറെ വ്യത്യസ്തതകൾ ഉണ്ടായിരുന്നു. ആദ്യമായിട്ടാണ് ഒരു സന്ന്യാസസഭയിലെ മാത്രം വൈദികർ പഞ്ച മഹാഭൂഖണ്ഡങ്ങളിൽ നിന്നും മുൻ തയ്യാറെടുപ്പുകൾ ഒന്നും കൂടാതെ Zoom വഴി ഒരുമിച്ചു കൂടി ഉല്പത്തി മുതൽ വെളിപാടുവരെ ഇടവിടാതെ വിശുദ്ധഗ്രന്ഥപാരായണം നടത്തുന്നത്.

സിറോ-മലങ്കര, ലത്തീൻ, സിറോ-മലബാർ എന്നീ മൂന്നു റീത്തുകളിൽ പെടുന്ന ഫ്രാൻസിസ്കൻ കപ്പൂച്ചിൻ സഹോദരങ്ങൾ ഈ പുണ്യ സംരഭത്തിൽ പങ്കു ചേർന്നു. മെയ്‌ ഒന്നിന് ഫ്രാൻസിസ്കൻ കപ്പൂച്ചിൻ സഭയുടെ കോട്ടയം സെന്‍റ് ജോസഫ് പ്രാവിശ്യയുടെ തലവനായ ഫാ. ജോർജ് ആന്റണി അരൂശ്ശേരിൽ ഉത്ഘാടനം നിർവഹിച്ച വിശുദ്ധഗ്രന്ഥപാരായണം ഇന്നു മെയ്‌ 5ന് സെന്‍റ് തോമസ് പ്രവിശ്യയുടെ അധിപൻ ഫാ. പോളിമാടശ്ശേരി ആശീർവാദം നൽകിയാണ് സമാപനം കുറിക്കുക.

ഫ്രാൻ‌സിസിന്റെയും വിശുദ്ധ ക്ലാരയുടെയും പിന്തുടർച്ചക്കാരായ വിശുദ്ധ പാദ്രേ പിയോ, വിശുദ്ധ വേറൊനിക്ക ജൂലിയാനി തുടങ്ങിയ നൂറുകണക്കിന് വിശുദ്ധ വിസ്മയങ്ങളെ ലോകത്തിനു നൽകിയ ഫ്രാൻസിസ്കൻ കപ്പൂച്ചിൻ സഭക്ക് 12000 ഓളം അംഗങ്ങൾ ഉണ്ട്. ഏഷ്യ, അമേരിക്ക, ആഫ്രിക്ക, യൂറോപ്പ്, ഓസ്ട്രേലിയ എന്നീ വൻകരകളിൽ വിവിധപ്രൊവിൻസുകളിൽ പെടുന്ന 70ൽ പരം വൈദികരെ ഒരുമിച്ച് കൂട്ടിയ സംരംഭത്തിന് ഫാ. അനില്‍ ഓ‌എഫ്‌എം, ജിനി ജോഷി ("Walk with Christ" Mission"), എഫ്‌എ‌എ. സോമി അബ്രാഹം ഓ‌എഫ്‌എം, എഫ്‌എ‌എ. ബിജോയ് പയപ്പന്‍ എന്നിവർ നേതൃത്വം നൽകി. കോവിഡ് 19 ആദ്യ പ്രഹരം നടത്തിയ സമയത്ത് ഇരുന്നൂറോളം വരുന്ന ഓരോ ലോകരാജ്യങ്ങൾക്ക് വേണ്ടിയും വിശുദ്ധ കുർബാനകൾ അർപ്പിച്ചുകൊണ്ടാണ് കപ്പൂച്ചിൻ സഹോദരങ്ങൾ ആത്മീയമായി പ്രതിരോധിച്ചത്. ഇനിയും കോവിഡ്19 മഹാമാരിയിൽ കുടുംബങ്ങളെ തങ്ങൾക്കുള്ളതുകൊണ്ട് ഭൗതികമായി സഹായിക്കുന്നതിനൊപ്പം ആത്മീയമായി കവചം തീർക്കുവാനും കപ്പൂച്ചിന്‍ സഭയുണ്ടാകുമെന്ന് വൈദിക സമൂഹം അറിയിച്ചു.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »