Faith And Reason - 2025
‘ആവേ മരിയ’ ഗാനം നയിച്ചു: കത്തോലിക്കാ വിശ്വാസത്തെ പുല്‍കി കനേഡിയന്‍ യുവതി
പ്രവാചക ശബ്ദം 24-05-2021 - Monday
ബൈബിള്‍ വായന, സുവിശേഷ പ്രഘോഷണം, വിശുദ്ധ കുര്‍ബാന, സൗഖ്യാനുഭവങ്ങള്‍ എന്നിവ വഴി കത്തോലിക്കാ വിശ്വാസത്തില്‍ ആകൃഷ്ടരായവരുടെ നിരവധി അനുഭവകഥകള്‍ നാം കേട്ടിട്ടുണ്ടെങ്കിലും അതില്‍ നിന്നെല്ലാം വ്യത്യസ്ഥമായ അനുഭവ സാക്ഷ്യമാണ് കാനഡയിലെ ഇരുപതുകാരിയായ എമ്മാ ലാര്‍സണ്‍ എന്ന യുവതിക്ക് പറയുവാനുള്ളത്. രണ്ടു വര്‍ഷങ്ങള്‍ക്ക് മുന്‍പ് ക്രിസ്തുമസിനോടനുബന്ധിച്ച് വാന്‍കൂവര്‍ ആസ്ഥാനമായുള്ള ‘കോര്‍ ലിയോണി മെന്‍’സ് എന്ന സംഗീതസംഘം പാടിയ ‘ആവേ മരിയ’ എന്ന ഗാനം കേട്ടതാണ് കത്തോലിക്കാ വിശ്വാസവുമായി യാതൊരു ബന്ധവുമില്ലാതിരുന്ന എമ്മാ ലാര്‍സണെ കത്തോലിക്കാ വിശ്വാസത്തിലേക്ക് അടുപ്പിച്ചത്.
പരിപാടി കഴിഞ്ഞ് ദിവസങ്ങള്‍ കടന്നുപോയിട്ടും ലാറ്റിന്‍ ഭാഷ അറിയില്ലാത്ത എമ്മായുടെ മനസ്സില്‍ ‘ആവേ മരിയ’ ഗാനം വീണ്ടും വീണ്ടും മുഴങ്ങിക്കൊണ്ടിരുന്നു. "വരികളുടെ അര്‍ത്ഥമെന്താണെന്ന് തനിക്കറിയില്ലെങ്കിലും, ആ പാട്ടുകേട്ട നിമിഷം മുതല്‍ അത് മനസില്‍ നിന്നു മായുന്നില്ലെന്നായിരിന്നു"- എമ്മ പറയുന്നു. ഇന്റര്‍നെറ്റിലൂടെ നടത്തിയ അന്വേഷണത്തിലാണ് ‘ആവേ മരിയ’ എന്നതിന്റെ അര്‍ത്ഥം ‘മറിയത്തിനു സ്വസ്തി’ എന്നാണെന്ന് എമ്മായ്ക്കു മനസ്സിലായത്. സംഗീതം ഇഷ്ടപ്പെടുന്നവരെങ്കിലും മതവുമായി യാതൊരു അടുപ്പവുമില്ലാത്ത കുടുംബത്തില്‍ ജനിച്ചു വളര്‍ന്ന എമ്മാക്ക് കത്തോലിക്കാ വിശ്വാസത്തെക്കുറിച്ച് വലിയ അറിവൊന്നും ഇല്ലായിരുന്നു. ഓണ്‍ലൈന്‍ അന്വേഷണത്തിലാണ് ‘ആവേ മരിയ സ്റ്റെല്ലാ’ എന്ന മറ്റൊരു മരിയ ഗീതം എമ്മ കണ്ടെത്തുന്നത്.
ഇത്കൂടി കേട്ടതോടെ കത്തോലിക്കാ വിശ്വാസത്തേക്കുറിച്ച് കൂടുതല്‍ അറിയുവാനായിരുന്നു എമ്മായുടെ ശ്രമം. കോവിഡ് പകര്‍ച്ചവ്യാധി കാരണം കത്തോലിക്കാ വിശ്വാസത്തേക്കുറിച്ച് കൂടുതല്‍ പഠിക്കുവാന്‍ തനിക്ക് സമയം ലഭിച്ചുവെന്ന് എമ്മാ പറയുന്നു. കോളേജ് കാലഘട്ടം മുതല്‍ ഉണ്ടായിരുന്ന ഒരു പ്രണയബന്ധം തകര്‍ന്ന നിരാശയിലായിരുന്ന എമ്മ പുതിയൊരു തുടക്കത്തിനു വേണ്ടിയുള്ള തയ്യാറെടുപ്പിലായിരുന്നു. ഇതിനിടെയിലായിരിന്നു ഈ സംഭവങ്ങള്‍ എല്ലാം. യുട്യൂബ് ചാനലിലൂടെയാണ് ആദ്യമായി എമ്മാ വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുന്നത്. വിശുദ്ധ കുര്‍ബാന തനിക്ക് മനസ്സിലായെങ്കിലും അത് തന്നെ ആകര്‍ഷിച്ചുവെന്ന് സമ്മതിച്ച എമ്മാ, മറ്റ് സഭകളില്‍ ഇല്ലാത്ത ചില പ്രത്യേകതകള്‍ കത്തോലിക്ക വിശ്വാസത്തില്‍ കണ്ടെത്തിയെന്നും പറയുന്നു.
ഒരു കത്തോലിക്കയാകുവാനുള്ള തന്റെ ആഗ്രഹം ഇ-മെയിലിലൂടെയാണ് ഹോളി റോസറി കത്തീഡ്രല്‍ ഇടവക വൈദികനായ എമ്മാ അറിയിച്ചത്. തുടര്‍ന്നു കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ വിശ്വാസപരിശീലന പരിപാടിയില്‍ ചേര്‍ന്നു. ഇക്കഴിഞ്ഞ ഏപ്രിലില്‍ ഹോളി റോസറി കത്തീഡ്രലില്‍വെച്ച് അവള്‍ യേശുവിനെ രക്ഷകനും നാഥനുമായി ഏറ്റുപറഞ്ഞു ജ്ഞാനസ്നാനം സ്വീകരിച്ചു. ആ നിമിഷത്തില്‍ എമ്മാക്ക് തന്റെ സന്തോഷം അടക്കുവാന്‍ കഴിഞ്ഞില്ലെന്നാണ് വിശ്വാസ പരിശീലനത്തില്‍ അവളെ സഹായിച്ച ഡീക്കന്‍ ചാവു പറയുന്നത്. വ്യക്തികളെ ക്രിസ്തുവിനോട് അടുപ്പിക്കുന്നതില്‍ പരിശുദ്ധ കന്യകാമറിയം ഇപ്പോഴും സജീവമാണെന്നതിന്റെ നേര്‍സാക്ഷ്യമായാണ് എമ്മായുടെ ജീവിതത്തെ മിക്കവരും നോക്കി കാണുന്നത്.
പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും.
☛ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
☛ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക