India - 2024

'കത്തോലിക്ക കോണ്‍ഗ്രസ് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയം'

പ്രവാചകശബ്ദം 20-06-2021 - Sunday

പാലാ: കോവിഡ് മഹാമാരിയില്‍ തകരുന്ന കുടുംബങ്ങളെ കൈ പിടിച്ചുയര്‍ത്തുവാന്‍ കത്തോലിക്ക കോണ്‍ഗ്രസ് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമാണെന്നു സീറോ മലബാര്‍ ഫാമിലി ലെയ്റ്റി കമ്മീഷന്‍ ചെയര്‍മാനും പാലാ രൂപത മെത്രാനുമായ മാര്‍ ജോസഫ് കല്ലറങ്ങാട്ട്. കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ സമിതിയുടെ ആഭിമുഖ്യത്തില്‍ സീറോ മലബാര്‍ കമ്യൂണിറ്റി ദുബായിയുടെയും കത്തോലിക്ക കോണ്‍ഗ്രസ് യുഎഇയുടെയും സഹായത്തോടെ കോവിഡ് ആക്ഷന്‍ ഫോഴ്‌സ് മുഖേന നല്‍കുന്ന പള്‍സ് ഓക്‌സി മീറ്ററുകളുടെ സംസ്ഥാനതല വിതരണ ഉദ്ഘാടനം പാലാ ബിഷപ് ഹൗസില്‍ നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ന്യൂനപക്ഷ അവഗണനകള്ക്കുംൂ നീതി നിഷേധത്തിനുമെതിരേ കത്തോലിക്ക കോണ്‍ഗ്രസ് ശക്തമായ നേതൃത്വം വഹിക്കണമെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു. കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍, രൂപത, ഫൊറോന, യൂണിറ്റ് ഘടകങ്ങള്‍ ഫുഡ് മെഡിസിന്‍ വിതരണം, ടെലി കൗണ്‍സലിംഗ്, വാഹന സൗകര്യങ്ങള്‍ തുടങ്ങി നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു.ഇതിന്റെ തുടര്‍ച്ചയായി കോവിഡ് ആക്ഷന്‍ പ്രോഗ്രാമിന്റെ ഭാഗമായാണ് പള്‍സ് ഓക്‌സി മീറ്റര്‍ വിതരണം നടത്തുന്നത്.

കേരളത്തിലെ വിവിധ രൂപതകളിലേക്ക് വിതരണം ചെയ്യുവാനുള്ള ഓക്‌സിമീറ്ററുകള്‍ യുഎഇയില്‍ നിന്നുള്ള ഗ്ലോബല്‍ സെക്രട്ടറി രഞ്ജിത്ത് ജോസഫ് ഗ്ലോബല്‍ പ്രസിഡന്റ് ബിജു പറയന്നിലത്തിന് കൈമാറി. കേരളത്തില്‍ കത്തോലിക്ക കോണ്‍ഗ്രസ് നേതൃത്വത്തില്‍ നടക്കുന്ന കോവിഡ് ഹെല്‍പിംഗ് ഹാന്‍ഡ്‌സ് വോളന്റിയഴ്‌സ് മുഖേന വിവിധ ഇടവകകളില്‍ പള്‍സ് ഓക്‌സിമീറ്ററുകള്‍ ലഭ്യമാക്കുമെന്ന് അദ്ദേഹം അറിയിച്ചു.

കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കാത്തലിക് കോണ്‍ഗ്രസ് യുഎ ഇ പ്രസിഡന്റ് ബെന്നി പുളിക്കക്കര, സീറോ മലബാര്‍ കമ്മ്യൂണിറ്റി ദുബായ് പ്രസിഡന്റ് ബെന്നി പുല്ലാട്ട്, സീറോ മലബാര്‍ കമ്മ്യൂണിറ്റി മുസഫ പ്രസിഡന്റ് ബിജു ഡൊമിനിക് , ഗ്ലോബല്‍ ഡയറക്ടര്‍ ഫാ ജിയോ കടവി, ജനറല്‍ സെക്രട്ടറി രാജീവ് കൊച്ചുപറന്പില്‍, ട്രഷറര്‍ ഡോ. ജോബി കാക്കശേരി, പാലാ രൂപത ഡയറക്ടര്‍ റവ ഡോ. ജോര്‍ജ് വര്‍ഗീസ് ഞാറക്കുന്നേല്‍, ഭാരവാഹികളായ തോമസ് പീടികയില്‍, രാജേഷ് ജോണ്‍, ടെസി ബിജു, ബെന്നി ആന്റണി, രൂപത ഭാരവാഹികളായ ഇമ്മാനുവല്‍ നിധിരി, തന്പി എരുമേലിക്കര, ജോസ് വട്ടുകുളം, ബിനോയ് ഇടയാടിയില്‍, ജെയിംസ് പെരുമാംകുന്നേല്‍, അഡ്വ. ജോണ്‍സണ്‍ വീട്ടിയാങ്കല്‍, ആന്‍സമ്മ സാബു തുടങ്ങിയവര്‍ പ്രസംഗിച്ചു.

More Archives >>

Page 1 of 397