India - 2025
ക്രൈസ്തവ വിഭാഗങ്ങളിലെ പിന്നാക്കാവസ്ഥ വര്‍ദ്ധിച്ചു വരുന്നു: യുണൈറ്റഡ് ക്രിസ്ത്യന്‍ മൂവ്മെന്റ്
17-06-2021 - Thursday
കൊച്ചി: ക്രൈസ്തവ വിഭാഗങ്ങളില്‍ സാമ്പത്തികമായും വിദ്യാഭ്യാസപരവുമായുള്ള പിന്നാക്കാവസ്ഥ വര്‍ദ്ധിച്ചു വരുന്നതായി യുണൈറ്റഡ് ക്രിസ്ത്യന്‍ മൂവ്മെന്റ്. പിന്നാക്കാവസ്ഥയിലുള്ള െ്രെകസ്തവ കുടുംബങ്ങളെ ഉയര്‍ത്തിക്കൊണ്ട് വരുന്നതിന് ഭരണഘടന ഉറപ്പുനല്‍കിയിട്ടുള്ള ന്യൂനപക്ഷ ആനുകൂല്യങ്ങള്‍ നീതിപൂര്‍വമായി ലഭ്യമാക്കാന്‍ സത്വര നടപടികള്‍ സര്‍ക്കാര്‍ ഭാഗത്തുനിന്ന് ഉണ്ടാകണമെന്നു കേരളത്തിലെ വിവിധ െ്രെകസ്തവ സഭാ നേതാക്കളുടെ സംയുക്ത യോഗം ആവശ്യപ്പെട്ടു. 'ഭരണഘടനയും ന്യൂനപക്ഷ അവകാശങ്ങളും' എന്ന വിഷയം ഹൈക്കോടതി അഭിഭാഷകന്‍ കുര്യന്‍ ജോര്‍ജ് കണ്ണന്താനം യോഗത്തില്‍ അവതരിപ്പിച്ചു.
മതസൗഹാര്‍ദം സംരക്ഷിച്ച് അവകാശങ്ങള്‍ക്കു വേണ്ടി െ്രെകസ്തവ വിഭാഗങ്ങള്‍ ഒരുമിച്ചുനില്‍ക്കാനുള്ള പ്രവര്‍ത്തന പദ്ധതികള്‍ക്ക് യോഗം രൂപം നല്‍കി. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ആരാധനാലയങ്ങള്‍ തുറക്കാനുള്ള അനുവാദം നല്‍കണമെന്നു സര്‍ക്കാരിനോട് യോഗം ആവശ്യപ്പെട്ടു. ചീഫ് കോഓര്‍ഡിനേറ്ററും കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ പ്രസിഡന്റുമായ അഡ്വ. ബിജു പറയന്നിലത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ രാജീവ് കൊച്ചുപറമ്പില്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഡോ. ചാക്കോ കാളംപറമ്പില്‍ തുടര്‍ പ്രവര്‍ത്തന പദ്ധതി അവതരിപ്പിച്ചു.
