India - 2024

തീവ്രവാദത്തിലേക്ക് യുവജനങ്ങളെ വലിച്ചിഴയ്ക്കുന്ന സംവിധാനങ്ങള്‍ക്കെതിരേ നടപടി സ്വീകരിക്കണം: കെ‌സി‌വൈ‌എം

പ്രവാചകശബ്ദം 16-06-2021 - Wednesday

കൊച്ചി: ഐഎസ് തീവ്രവാദ സംഘടനകളിലേക്കും തീവ്രവാദ നിലപാടുകളിലേക്കും യുവജനങ്ങളെ വലിച്ചിഴയ്ക്കുന്ന സംവിധാനങ്ങള്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കെ.സി.വൈ.എം. ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകര സംഘടനയില്‍ ചേരുകയും ഐഎസ് ഭീകര പ്രവര്‍ത്തകരായ ഭര്‍ത്താക്കന്മാര്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് അഫ്ഗാനിസ്ഥാനിലെ ജയിലില്‍ കഴിയുകയും ചെയ്യുന്ന നാല് മലയാളി പെണ്‍കുട്ടികളുടെ വാര്‍ത്ത,നമ്മുടെ നാട്ടില്‍ പ്രവര്‍ത്തിക്കുന്ന തീവ്രവാദ സംഘടനകളുടെയും അവരുടെ ശ്രമങ്ങളുടെയും നേര്‍ ചിത്രമാണ്.

ഐഎസ് തീവ്രവാദ സംഘടനകളെപ്പറ്റിയും അതില്‍ അകപ്പെട്ടുപോയ പെണ്‍കുട്ടികളെപ്പറ്റിയും നിരന്തരമായ ചര്‍ച്ചകള്‍ നടക്കുന്‌പോഴും ഇത്തരം സംഘടനകളിലേക്ക് അവരെത്തി ചേരാന്‍ ഇടയാക്കിയ സംവിധാനങ്ങളെക്കുറിച്ച് സര്‍ക്കാരോ സാമൂഹ്യ മാധ്യമങ്ങളോ ചര്‍ച്ച ചെയ്യുന്നില്ല. മാധ്യമങ്ങളില്‍ ഇവ ചര്‍ച്ച ചെയ്യപ്പെടണമെന്നും ഒപ്പം ഈ വിഷയങ്ങളെക്കുറിച്ച് കൃത്യമായ അന്വേഷണങ്ങളും പഠനങ്ങളും കര്‍ശന നടപടികളും സര്‍ക്കാര്‍ സ്വീകരിക്കണമെന്നും കെ.സി.വൈ.എം. സംസ്ഥാന സമിതി ആവശ്യപ്പെട്ടു.

കെസിവൈഎം സംസ്ഥാന പ്രസിഡണ്ട് എഡ്വര്‍ഡ് രാജു, ജനറല്‍ സെക്രട്ടറി ഷിജോ മാത്യു, ഡയറക്ടര്‍ സ്റ്റീഫന്‍ ചാലക്കര, അസിസ്റ്റന്റ് ഡയറക്ടര്‍ സി. റോസ് മെറിന്‍, ഭാരവാഹികളായ റോഷ്‌ന മറിയം ഈപ്പന്‍, അഗസ്റ്റിന്‍ ജോണ്‍, അജോയ് പി തോമസ് ,റോസ് മേരി തേറുകാട്ടില്‍, ഫിലോമിന സിമി, ഡെനിയ സിസി ജയന്‍, എബിന്‍ കുര്യാക്കോസ് എന്നിവര്‍ പ്രസംഗിച്ചു.

More Archives >>

Page 1 of 396