Life In Christ

സ്വവർഗാനുരാഗിയായി ആരും ജനിക്കുന്നില്ല, തന്റെ മാനസാന്തരത്തിന് സഹായിച്ചത് പ്രാർത്ഥന: ക്രിസ്തു വിശ്വാസത്തിലേക്ക് മടങ്ങിയ മിലോയുടെ തുറന്നുപറച്ചില്‍

പ്രവാചകശബ്ദം 22-06-2021 - Tuesday

ന്യൂയോര്‍ക്ക്: സ്വവർഗ്ഗാനുരാഗിയായി ആരും ജനിക്കുന്നില്ലായെന്നും അങ്ങനെയുളള ഒരു ജീവിതം നയിക്കുന്നവർക്ക് അത് ഉപേക്ഷിക്കാൻ സാധിക്കുമെന്നും പ്രാർത്ഥനയുടെ ശക്തി മൂലമാണ് തനിക്ക് പാപ പ്രേരണകളെ അതിജീവിക്കാൻ സാധിച്ചതെന്നും സ്വവർഗാനുരാഗം ഉപേക്ഷിച്ചതിന്റെ ഒന്നാം വാർഷികത്തിൽ പ്രശസ്ത രാഷ്ട്രീയ നിരൂപകനും, പ്രഭാഷകനുമായ മിലോ യിയാനോപൗലോസിന്റെ വീഡിയോ സന്ദേശം. വെള്ളിയാഴ്ച പുറത്തുവിട്ട വീഡിയോ സന്തോഷത്തിൽ ഒരു വർഷം മുന്‍പ് താനെടുത്ത തീരുമാനം മൂലം ജീവിതം മെച്ചപ്പെടാൻ തുടങ്ങിയെന്ന് അദ്ദേഹം വെളിപ്പെടുത്തി. 'എക്സ് ഗേ' എന്നാണ് താൻ സ്വയം വിശേഷിപ്പിക്കുന്നതെന്നും, വിശുദ്ധ യൗസേപ്പിതാവിന് അനുദിന സമർപ്പണം നടത്തുന്നുണ്ടെന്നും മാർച്ച് മാസം മിലോ വെളിപ്പെടുത്തിയിരുന്നു.

സ്വവര്‍ഗ്ഗാനുരാഗ പ്രവണതകളെ പിന്നിലാക്കിയത് മുതല്‍ ദൈവത്തിന്റെ ആഗ്രഹങ്ങളുമായി കൂടുതൽ അടുത്ത് ജീവിക്കാൻ ഇപ്പോള്‍ സാധിക്കുന്നുവെന്നും പ്രാർത്ഥനയുടെ ശക്തി മൂലമാണ് തനിക്ക് പാപ പ്രേരണകളെ അതിജീവിക്കാൻ സാധിച്ചതെന്നും മിലോ ആവര്‍ത്തിച്ചു. തനിക്ക് പിന്തുണ തന്നവർക്കും, തന്നെ എതിർക്കുന്നവർക്ക് അദ്ദേഹം നന്ദി പറഞ്ഞു. ഇന്നത്തെ സന്ദേശം നിങ്ങൾക്കുള്ളതാണ്. സ്വയം സ്വവർഗാനുരാഗിയാണെന്ന് ചിന്തിക്കുന്നവരിൽ ഒരാളാണ് നിങ്ങളെങ്കിലും, അത് ശരിയല്ലെന്ന് നിങ്ങളുടെ മനസ്സിൽ നിങ്ങൾക്ക് ഒരു തോന്നൽ ഉണ്ടെങ്കിൽ, ഇതല്ല ജീവിതത്തിന് ആവശ്യമുള്ള കാര്യമെന്ന് നിങ്ങൾ മനസ്സിലാക്കി കഴിഞ്ഞു. നിങ്ങൾക്ക് തീര്‍ച്ചയായും മാറാൻ സാധിക്കും. നിങ്ങൾ അങ്ങനെ ചെയ്യുമ്പോൾ നിങ്ങളുടെ ജീവിതം എന്റെതുപോലെ കൂടുതൽ മെച്ചപ്പെട്ടതാകുമെന്നും അദ്ദേഹം പറഞ്ഞു.

Must Read: ‍ സ്വവര്‍ഗ്ഗഭോഗത്തെക്കുറിച്ച് സഭ യഥാര്‍ത്ഥത്തില്‍ എന്താണ് പഠിപ്പിക്കുന്നത്?

കഴിഞ്ഞ വര്‍ഷം കത്തോലിക്ക മാധ്യമമായ ‘ലൈഫ്സൈറ്റ് ന്യൂസി’ന് നല്‍കിയ അഭിമുഖത്തിലാണ് ‘ബ്രേബര്‍ട്ട് ന്യൂസി’ന്റെ മുന്‍ എഡിറ്ററും, ‘ന്യൂയോര്‍ക്ക് ടൈംസ്’ന്റെ ഏറ്റവും വില്‍പ്പനാ മൂല്യമുള്ള എഴുത്തുകാരനുമായ മിലോ തന്റെ സ്വവര്‍ഗ്ഗാനുരാഗ പ്രവണത അവസാനിപ്പിക്കുകയാണെന്നും യൗസേപ്പിതാവിനായി സമര്‍പ്പിക്കുകയാണെന്നും പ്രഖ്യാപിച്ചത്. സ്വവർഗാനുരാഗികളായവർക്ക് ചികിത്സ നൽകാൻ ഫ്ലോറിഡയിൽ ഒരു ക്ലിനിക് തുടങ്ങാനുള്ള പരിശ്രമത്തിലാണ് മിലോ യിയാനോപൗലോസ്. ഫ്ലോറിഡയിൽ ക്ലിനിക് തുടങ്ങാനുള്ള പദ്ധതി അദ്ദേഹം മാർച്ച് മാസം പ്രഖ്യാപിച്ചപ്പോൾ വലിയ കോളിളക്കമാണ് അമേരിക്കയിൽ ഉണ്ടാക്കിയത്.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »