India - 2024

സര്‍ക്കാരിന് ലഹരിവിരുദ്ധ ദിനാചരണം സംഘടിപ്പിക്കാന്‍ ധാര്‍മികാവകാശമില്ല: കെസിബിസി മദ്യവിരുദ്ധ സമിതി

പ്രവാചകശബ്ദം 27-06-2021 - Sunday

കോട്ടയം: നാടുമുഴുവന്‍ മദ്യശാലകള്‍ നടത്തുകയും യഥേഷ്ടം മദ്യശാലകള്‍ക്ക് ലൈസന്‍സ് നല്കുകയും ചെയ്യുന്ന സര്‍ക്കാരിന് ലഹരിവിരുദ്ധ ദിനാചരണം സംഘടിപ്പിക്കാന്‍ ധാര്‍മികാവകാശമില്ലെന്നും സന്ദേശം നല്കുന്നതും പ്രതിജ്ഞയെടുപ്പിക്കുന്നതും അനുചിതമാണെന്നും കെസിബിസി മദ്യവിരുദ്ധ സമിതി. ലഹരിവിരുദ്ധ ദിനാചരണ പരിപാടികളുടെ ഭാഗമായി കെസിബിസി മദ്യവിരുദ്ധ സമിതി സംഘടിപ്പിച്ച ഓണ്‍ലൈന്‍ സമ്മേളനം പ്രസിഡന്റ് പ്രസാദ് കുരുവിള ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ജോസ് കവിയില്‍ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലി. ഡയറക്ടര്‍ ഫാ. ജോസ് പുത്തന്‍ചിറ അധ്യക്ഷത വഹിച്ചു. വൈസ്പ്രസിഡന്റ് ജോസ് കവിയില്‍, തോമസുകുട്ടി മണക്കുന്നേല്‍, ബേബിച്ചന്‍ പുത്തന്‍പറന്പില്‍, ജോസ്‌മോന്‍ പുഴക്കരോട്ട്, അലക്‌സ് കെ. എമ്മാനുവേല്‍, സാജു ജോസഫ്, ജോസ് ഫ്രാന്‍സിസ്, ടിന്റു അലക്‌സ് എന്നിവര്‍ പ്രസംഗിച്ചു.

More Archives >>

Page 1 of 398