India - 2024

അന്താരാഷ്ട്ര ലഹരി വിരുദ്ധദിനം ഉപവാസ പ്രാര്‍ത്ഥനാദിനമായി ആചരിക്കുവാന്‍ കെസിബിസി മദ്യവിരുദ്ധ സമിതിയുടെ തീരുമാനം

പ്രവാചകശബ്ദം 25-06-2021 - Friday

തിരുവനന്തപുരം: അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനമായ നാളെ, നാട് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയായ ലഹരി ഉപയോഗത്തിനും വിപണനത്തിനുമെതിരേ ഉപവാസപ്രാര്‍ത്ഥനാദിനമായി ആചരിക്കുവാന്‍ കെസിബിസി മദ്യവിരുദ്ധ സമിതിയുടെ തീരുമാനം. മദ്യത്തിന്റെയും ലഹരിവസ്തുക്കളുടെയും വര്‍ദ്ധിച്ചുവരുന്ന ഉപയോഗം കോവിഡിന്റെ പശ്ചാത്തലത്തില്‍ പോലും നമ്മുടെ പ്രതീക്ഷകളില്‍ മങ്ങലേല്‍പ്പിക്കുകയാണെന്നും ഈ തിന്മയ്‌ക്കെതിരേ അണിചേരാനും കെസിബിസി മദ്യവിരുദ്ധ സമിതി സംസ്ഥാന സെക്രട്ടേറിയറ്റ് ആഹ്വാനം ചെയ്തു. സര്‍ക്കാരിന്റെ മദ്യനയത്തിനെതിരേ ഗൃഹാങ്കണ പ്രതിഷേധവും മുഖ്യമന്ത്രിക്ക് കത്തുകളും ഇമെയിലുകളും അയയ്ക്കുവാനും മദ്യവിരുദ്ധ സമിതി യോഗം തീരുമാനിച്ചു. കെസിബിസി മദ്യവിരുദ്ധസമിതി ചെയര്‍മാന്‍ ബിഷപ്പ് യൂഹാനോന്‍ മാര്‍ തിയഡോഷ്യസ് അധ്യക്ഷത വഹിച്ച യോഗത്തില്‍ പിഒസി ഡയറക്ടര്‍ ഫാ. ജോണ്‍ അരീക്കല്‍, ഫാ. സണ്ണി മഠത്തില്‍ എന്നിവര്‍ പ്രസംഗിച്ചു.


Related Articles »