India - 2024

ന്യൂനപക്ഷ യുവജന പരിശീലനം പ്രവേശന മാനദണ്ഡങ്ങളായില്ല; സിസിഎംവൈ അപേക്ഷകരില്‍ വര്‍ദ്ധനവ്

പ്രവാചകശബ്ദം 23-06-2021 - Wednesday



കുറവിലങ്ങാട്: ന്യൂനപക്ഷ സമുദായങ്ങളിലെ യുവജനങ്ങള്‍ക്ക് വിവിധ സര്‍ക്കാര്‍ ജോലികളിലേക്കുള്ള പരീക്ഷകള്‍ക്ക് പരിശീലനം നല്‍കുന്ന സിസിഎംവൈയില്‍ അടുത്ത ബാച്ചിലേക്ക് പ്രവേശനത്തിനുള്ള മാനദണ്ഡങ്ങള്‍ ഇനിയും നിശ്ചയിച്ചില്ല. കഴിഞ്ഞ 16ന് അപേക്ഷകളുടെ സമര്‍പ്പണം അവസാനിച്ചുവെങ്കിലും കോവിഡ് സാഹചര്യത്തില്‍ എങ്ങനെ മെറിറ്റ് ലിസ്റ്റ് തയാറാക്കുമെന്നതില്‍ സെന്ററുകള്‍ക്ക് അറിയിപ്പ് എത്തിയിട്ടില്ല. കഴിഞ്ഞ വര്‍ഷങ്ങളില്‍ പൊതുപരീക്ഷ നടത്തി അതിന്റെ മാര്‍ക്കിന്റെ അടിസ്ഥാനത്തിലാണു പ്രവേശനം നല്‍കിയിരുന്നത്. ഇക്കുറി ഇത്തരത്തിലൊരു പരീക്ഷ നടത്താനാകുമോയെന്ന് അറിയില്ല.

മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് അപേക്ഷകരില്‍ നേരിയ വര്‍ധന ഇക്കുറി ഉണ്ടായിട്ടുണ്ട്. കോട്ടയം ജില്ലയില്‍ ആയിരത്തോളം അപേക്ഷകള്‍ ലഭിച്ചതായാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ ഇരുനൂറിലേറെ അപേക്ഷകളുടെ വര്‍ദ്ധനവാണ് ഉള്ളത്. ഇടുക്കിയില്‍ കാര്യമായ മാറ്റം ഉണ്ടായിട്ടില്ല. കോട്ടയം ജില്ലയില്‍ കാഞ്ഞിരപ്പള്ളിയിലെ പ്രധാന കേന്ദ്രത്തില്‍ 300, പത്തനാട്, ഈരാറ്റുപേട്ട എന്നീ ഉപകേന്ദ്രങ്ങളില്‍ 40 വീതം എന്നിങ്ങനെയാണ് വിദ്യാര്‍ഥികളെ പ്രവേശിപ്പിക്കുന്നത്. പൂര്‍ണമായും സൗജന്യമായാണു പരിശീലനം. ജനുവരി, ജൂലൈ എന്നിങ്ങനെ ആറുമാസത്തെ രണ്ട് ബാച്ചുകളാണ് നടത്തുന്നത്.


Related Articles »