News
അന്ന് വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമനെ ചികിത്സിച്ച അതേ മുറിയില്‍ ഇന്ന് ഫ്രാന്‍സിസ് പാപ്പയും സുഖം പ്രാപിച്ച് വരുന്നു
പ്രവാചകശബ്ദം 07-07-2021 - Wednesday
വത്തിക്കാന്‍ സിറ്റി: വന്‍കുടലിനെ ബാധിച്ച 'ഡിവർട്ടിക്യുലർ സ്റ്റെനോസിസ്' എന്ന രോഗത്തിന് ശസ്ത്രക്രിയക്ക് വിധേയനായ ഫ്രാന്‍സിസ് പാപ്പ സുഖം പ്രാപിച്ച് വരുന്നു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമനെ ചികിത്സിച്ച അതേ ആശുപത്രി മുറിയില്‍ തന്നെയാണ് ഫ്രാന്‍സിസ് പാപ്പയും സുഖം പ്രാപിച്ച് വരുന്നതെന്നതാണ് ഏറ്റവും ശ്രദ്ധേയമാകുന്നത്. റോമിലെ ഏറ്റവും ഉയര്‍ന്ന കുന്നിന്‍ പ്രദേശമായ മോണ്ടെ മാരിയോയിലാണ് വിശാലമായ ജെമല്ലി യൂണിവേഴ്സിറ്റി ആശുപത്രി സ്ഥിതി ചെയ്യുന്നത്. 1981-ല്‍ വധശ്രമത്തിന്റെ ഭാഗമായി വെടിയേറ്റപ്പോഴും1992-ലെ വന്‍കുടലുമായി ബന്ധപ്പെട്ട ശസ്ത്രക്രിയക്കും, വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ ചികിത്സയിലിരുന്നത് ഈ മുറിയിലാണ്. അഞ്ചു വലിയ ജനാലകളും, വെളുത്ത നിറമുള്ള ജനാല മറകളും ഉള്ള കാരണത്താല്‍ ഫ്രാന്‍സിസ് പാപ്പയുടെ മെഡിക്കല്‍ സ്യൂട്ട് റോഡില്‍ നിന്നുകൊണ്ട് തന്നെ തിരിച്ചറിയുവാന്‍ കഴിയും.
പാപ്പാ പദവിയിരിലിരുന്ന കാലത്തോളം വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ ചികിത്സയിലിരുന്ന ജെമല്ലി യൂണിവേഴ്സിറ്റി ആശുപത്രിയുടെ പത്താം നിലയില്‍ പാപ്പമാരുടെ അടിയന്തിര ചികിത്സക്കായി സജ്ജമാക്കിയിട്ടുള്ള അതേ മുറിയില്‍ തന്നെയാണ് ഫ്രാന്‍സിസ് പാപ്പയും സുഖം പ്രാപിച്ച് വരുന്നത്. വിശുദ്ധ പത്രോസിന്റെ സിംഹാസനത്തിലിരുന്ന 25 വര്‍ഷകാലയളവില്‍ നിരവധി പ്രാവശ്യമാണ് വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ ഈ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടത്, അതിനാല്‍ തന്നെ ‘മൂന്നാം വത്തിക്കാന്‍’ എന്നാണ് വിശുദ്ധന്‍, ജെമല്ലി ആശുപത്രിയെ വിശേഷിപ്പിച്ചിട്ടുള്ളത്. വത്തിക്കാന്‍ സിറ്റിയും, പാപ്പയുടെ വേനല്‍കാല വസതിയുമായ കാസ്റ്റെല്‍ ഗണ്ടോള്‍ഫോയുമാണ് ഒന്നും രണ്ടും വത്തിക്കാനുകള്‍.
അതേസമയം ശസ്ത്രക്രിയ കഴിഞ്ഞ് രണ്ടു ദിവസത്തിന് ശേഷം പാപ്പ ഇന്നലെ രാത്രി സുഖമായി വിശ്രമിച്ചുവെന്നും, ശസ്ത്രക്രിയക്ക് ശേഷമുള്ള തുടര്‍ നിരീക്ഷണങ്ങളില്‍ പാപ്പയുടെ ആരോഗ്യനില തൃപ്തികരമാണെന്നും വത്തിക്കാന്‍ പ്രസ്സ് ഓഫീസ് ഡയറക്ടര്‍ മാറ്റിയോ ബ്രൂണി പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു. രാവിലെ പാപ്പ പ്രഭാത ഭക്ഷണം കഴിച്ചുവെന്നും, പത്ര മാധ്യമങ്ങള്‍ വായിച്ചുവെന്നും, നടക്കുവാന്‍ എഴുന്നേറ്റുവെന്നും അദ്ദേഹം വ്യക്തമാക്കി. ഫ്രാന്‍സിസ് പാപ്പ പരിപൂര്‍ണ്ണ സുഖം പ്രാപിക്കുവാന്‍ 7 ദിവസങ്ങള്‍ എടുക്കുമെന്നാണ് പുറത്തുവരുന്ന വിവരം.
അതിനാല്‍ തന്നെ ഞായറാഴ്ചത്തെ ത്രികാല ജപ പ്രാര്‍ത്ഥനയോട് അനുബന്ധിച്ചുള്ള പതിവ് പ്രഭാഷണം ഇത്തവണ ആശുപത്രി മുറിയുടെ ജാലകത്തില്‍ നിന്നാവുമോ എന്നത് സംബന്ധിച്ച ഊഹാപോഹങ്ങള്‍ ശക്തമായികൊണ്ടിരിക്കുകയാണ്. ജൂലൈ 4 ഞായറാഴ്ച ഉച്ചകഴിഞ്ഞാണ് ഫ്രാന്‍സിസ് പാപ്പ മൂന്നു മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയക്ക് വിധേയനായത്. പത്തംഗ മെഡിക്കല്‍ സംഘമാണ് സങ്കീര്‍ണ്ണമായ ഈ ശസ്ത്രക്രിയ നടത്തിയത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച വാര്‍ത്ത പുറത്തായത് മുതല്‍ ഫ്രാന്‍സിസ് പാപ്പക്ക് അമേരിക്കന്‍ മെത്രാന്‍ സമിതി പ്രസിഡന്റ് ആര്‍ച്ച് ബിഷപ്പ് ജോസ് ഗോമസ് ഉള്‍പ്പെടെയുള്ളവരുടെ സൗഖ്യാശംസകളുടെ പ്രവാഹമായിരുന്നു.
പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും.
☛ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
☛ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക