India - 2025

ന്യൂനപക്ഷ സ്കോളര്‍ഷിപ്പ്: സര്‍ക്കാര്‍ തീരുമാനത്തെ സ്വാഗതം ചെയ്ത് കേരള കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ്

പ്രവാചകശബ്ദം 17-07-2021 - Saturday

തിരുവല്ല: ഹൈക്കോടതി വിധി അനുസരിച്ച് 2011ലെ സെന്‍സസ് പ്രകാരം ജനസംഖ്യ അടിസ്ഥാനത്തില്‍ ഒരു സമുദായത്തിനും നിലവില്‍ ലഭിക്കുന്ന ആനുകൂല്യങ്ങള്‍ നഷ്ടപ്പെടാതെ ന്യൂനപക്ഷ വിദ്യാര്‍ത്ഥി സ്‌കോളര്‍ഷിപ്പിനുള്ള അനുപാതം പുനഃക്രമീകരിക്കാനുള്ള കേരള സര്‍ക്കാര്‍ തീരുമാനത്തെ കേരള കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് സ്വാഗതം ചെയ്തു. വിവിധ വിഭാഗങ്ങളില്‍ ഉള്ളവരുടെ അവകാശം നഷ്ടപ്പെടാതെ എല്ലാവര്‍ക്കും നീതി നടപ്പിലാക്കാനുള്ള സര്‍ക്കാര്‍ തീരുമാനം മാതൃകാപരമാണെന്നും കെസിസി അഭിപ്രായപ്പെട്ടു. ദളിത് ക്രൈസ്തവര്‍ക്ക് നഷ്ടമായ ആനുകൂല്യങ്ങള്‍ നല്‍കാന്‍ അടിയന്തര നടപടികള്‍ ഉണ്ടാകണമെന്നും എല്ലാ വിഭാഗങ്ങള്‍ക്കും തുല്യപരിഗണന ഉറപ്പാക്കിക്കൊണ്ടും എന്നാല്‍ നിലവില്‍ ലഭിക്കുന്നവര്‍ക്കു നഷ്ടങ്ങള്‍ ഉണ്ടാകാതെയും മറ്റു ന്യൂനപക്ഷ ആനുകൂല്യങ്ങളുടെ വിതരണം നടത്തണമെന്നും കെസിസി പ്രസിഡന്റ് ബിഷപ്പ് ഡോ. ഉമ്മന്‍ ജോര്‍ജ്, ജനറല്‍ സെക്രട്ടറി ഡോ. പ്രകാശ് പി. തോമസ് എന്നിവര്‍ ആവശ്യപ്പെട്ടു.


Related Articles »