News - 2025
കോംഗോയില്‍ തട്ടിക്കൊണ്ടുപോയ കത്തോലിക്ക സന്യാസിനി മോചിതയായി
പ്രവാചകശബ്ദം 19-07-2021 - Monday
ഗോമ, കോംഗോ: മധ്യ ആഫ്രിക്കന്‍ രാഷ്ട്രമായ കോംഗോയില്‍ നിന്നും തട്ടിക്കൊണ്ടുപോകപ്പെട്ട ഡോട്ടേഴ്സ് ഓഫ് റിസറക്ഷന്‍ സഭാംഗമായ കത്തോലിക്ക സന്യാസിനി സിസ്റ്റര്‍ ഫ്രാന്‍സിനെ മോചിതയായി. പൊന്തിഫിക്കല്‍ സന്നദ്ധ സംഘടനയായ ‘എയിഡ് റ്റു ദി ചര്‍ച്ച് ഇന്‍ നീഡ്’ (എ.സി.എന്‍) ആണ് സിസ്റ്റര്‍ മോചിപ്പിക്കപ്പെട്ട വിവരം പുറത്തുവിട്ടിരിക്കുന്നത്. തട്ടിക്കൊണ്ടുപോകലിന്റെ ഞെട്ടലില്‍ നിന്നും മോചിതയായിട്ടില്ലെങ്കിലും സിസ്റ്റര്‍ ഫ്രാന്‍സിനേക്ക് ശാരീരിക പീഡനങ്ങള്‍ ഏല്‍ക്കേണ്ടി വന്നിട്ടില്ലെന്നു എ.സി.എന്നിന്റെ ജൂലൈ 16-ലെ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇക്കഴിഞ്ഞ ജൂലൈ 8നാണ് കോണ്‍വെന്റിലേക്കു ആവശ്യമായ സാധനങ്ങള്‍ വാങ്ങുവാന്‍ പോകുന്ന വഴിക്ക് കോംഗോയിലെ കിവൂ പ്രവിശ്യാ തലസ്ഥാനമായ ഗോമായില്‍വെച്ച് സിസ്റ്റര്‍ ഫ്രാന്‍സിനെ തട്ടിക്കൊണ്ടുപോകപ്പെട്ടത്. സിസ്റ്റര്‍ ഫ്രാന്‍സിനേ സുരക്ഷിതയായി തിരിച്ചെത്തിയതില്‍ തങ്ങള്‍ക്ക് സന്തോഷമുണ്ടെന്നു എ.സി.എന്‍ ഇന്റര്‍നാഷണലിന്റെ പ്രൊജക്റ്റ് ഡയറക്ടറായ റെജിന ലിഞ്ച് പ്രസ്താവിച്ചു. ആഫ്രിക്കന്‍ രാഷ്ടങ്ങളില്‍ വൈദീകരേയും, കന്യാസ്ത്രീകളേയും തട്ടിക്കൊണ്ടുപോകുന്നത് പതിവാണെന്നും മാലിയില്‍ നിന്നും തട്ടിക്കൊണ്ടുപോകപ്പെട്ട ഗ്ലോറിയ സെസിലിയ പോലെ തട്ടിക്കൊണ്ടുപോകപ്പെട്ട നിരവധി വൈദികരും കന്യാസ്ത്രീകളും ഇനിയും മോചിതരാകുവാനുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
8.7 കോടി ജനസംഖ്യയുള്ള കോംഗോയില്‍ നിരവധി തീവ്രവാദി സംഘടനകളും, കുറ്റവാളി സംഘങ്ങളും സജീവമാണ്. വടക്കന്‍ കിവുവും, കിഴക്കന്‍ പ്രവിശ്യകളും വിമത പോരാളികളുടേയും, കുറ്റവാളി സംഘങ്ങളുടേയും വിഹാര കേന്ദ്രങ്ങളാണ്. രാജ്യത്തെ രക്തരൂക്ഷിതമായ അക്രമങ്ങള്‍ക്ക് അറുതിവരുത്തണമെന്നു ഇക്കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ കോംഗോയിലെ കത്തോലിക്കാ മെത്രാന്‍ സമിതി ആവശ്യപ്പെട്ടിരുന്നു.
പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും.
☛ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
☛ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക