India - 2025
"ഫാ. സ്റ്റാൻ സ്വാമി: നീതിക്കുവേണ്ടിയുള്ള പോരാട്ട ചരിത്രത്തിലെ നാഴികക്കല്ല്": വെബിനാറുമായി കെസിബിസി
പ്രവാചകശബ്ദം 23-07-2021 - Friday
കൊച്ചി: ഫാ. സ്റ്റാൻ സ്വാമിയ്ക്കു മാനുഷിക നീതി ഉറപ്പുവരുത്തുന്നതില്‍ രാജ്യത്തിലെ ഭരണസംവിധാനങ്ങൾ പരാജയപ്പെട്ടത് ഗൗരവമായി വിശകലനം ചെയ്യുവാന്‍ വെബിനാറുമായി കെസിബിസി ജാഗ്രത കമ്മീഷൻ. സമത്വവും നീതിയും ഉറപ്പുവരുത്തിക്കൊണ്ടുള്ള സാമൂഹിക സമുദ്ധാരണം ലക്ഷ്യംവയ്ക്കുന്ന കത്തോലിക്കാ പ്രേഷിത പ്രവർത്തനത്തെകുറിച്ചും, ആനുകാലിക ഇന്ത്യയിൽ ഇത്തരം പ്രവർത്തനങ്ങളുടെ പ്രസക്തിയെക്കുറിച്ചും, വെല്ലുവിളികളെക്കുറിച്ചും ചർച്ച ചെയ്യുന്ന സൂം വെബിനാറാണ് കെസിബിസി ജാഗ്രത കമ്മീഷൻ കെസിഎംഎസിന്റെയും, ലയോള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പീസ് ഇന്റർനാഷണലിന്റെയും സഹകരണത്തോടെ ഞായറാഴ്ച (ജൂലൈ 25) സംഘടിപ്പിക്കുന്നത്.
കെസിബിസി പ്രസിഡന്റ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി ഉദ്‌ഘാടനം ചെയ്യും. മോഡറേറ്റർ ബിഷപ്പ് ജോഷ്വ മാർ ഇഗ്നാത്തിയോസ് ആയിരിക്കും. ജസ്റ്റിസ് കുര്യൻ ജോസഫ് (സുപ്രീം കോടതി മുൻ ജസ്റ്റിസ്), റവ. ഡോ. ബിനോയ് പിച്ചളക്കാട്ട് എസ് ജെ (ഡയറക്ടർ, LIPI), അഡ്വ. ബിനോയ് വിശ്വം എം പി, ഡോ. വിനോദ് കെ ജോസ് (എക്സിക്യൂട്ടിവ് എഡിറ്റർ, കാരവൻ മാഗസിൻ) എന്നിവർ വിഷയാവതരണങ്ങൾ നടത്തും. ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത്, ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ, റവ. ഡോ. എം കെ ജോർജ്ജ് എസ് ജെ (റീജണൽ അസിസ്റ്റന്റ്, ജെസ്യൂട്ട് കൂരിയ, റോം), റവ. ഫാ. ജേക്കബ് പാലയ്ക്കാപ്പള്ളി (കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി), ഫാ. ബേബി ചാലിൽ എസ് ജെ ( TUDI മുൻ ഡയറക്ടർ), ഡോ. ജാൻസി ജെയിംസ് ( മുൻ വൈസ് ചാൻസലർ, എം ജി യൂണിവേഴ്‌സിറ്റി) തുടങ്ങിയവർ സംസാരിക്കും.
കെസിബിസി ജാഗ്രത കമ്മീഷൻ ചെയർമാൻ, ബിഷപ്പ് ഡോ. ജോസഫ് കരിയിൽ സമാപന സന്ദേശം നല്‍കും. വെബിനാർ ലൈവായി ജാഗ്രത കമ്മീഷൻ യൂട്യൂബ് ചാനലിൽ ലഭ്യമായിരിക്കും. സൂം വെബിനാറിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ പേര്, വിശദാംശങ്ങൾ തുടങ്ങിയവ +91 7594900555 എന്ന വാട്ട്സ്ആപ്പ് നമ്പറില്‍ സന്ദേശം അയച്ച് രജിസ്റ്റർ ചെയ്യണമെന്ന് സംഘാടകര്‍ അറിയിച്ചു.