India - 2025

സഭയുടെ നിലപാടുകളെയും പ്രഖ്യാപനങ്ങളെയും വെല്ലുവിളിക്കുന്നവര്‍ ചരിത്രം പഠിക്കാത്തവര്‍: സിബിസിഐ ലെയ്റ്റി കൗണ്‍സില്‍

പ്രവാചകശബ്ദം 29-07-2021 - Thursday

കോട്ടയം: സഭാപരമായ വിഷയങ്ങളില്‍ കത്തോലിക്കാസഭയുടെ നിലപാടുകളെയും പ്രഖ്യാപനങ്ങളെയും വെല്ലുവിളിക്കുന്നവര്‍ ചരിത്രം പഠിക്കാത്തവരും സംവിധാനങ്ങളെക്കുറിച്ചു ബോധ്യമില്ലാത്തവരുമാണെന്ന് സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയാര്‍ വി.സി. സെബാസ്റ്റ്യന്‍.. കത്തോലിക്കാ സഭയുടെ കുടുംബവര്‍ഷാചരണത്തിന്റെ ഭാഗമായി ചില കുടുംബക്ഷേമ പദ്ധതികള്‍ സീറോ മലബാര്‍ സഭയുടെ ഫാമിലി, ലൈഫ്, ലെയ്റ്റി കമ്മീഷന്‍ ചെയര്‍മാനും പാല രൂപതാധ്യക്ഷനുമായ മാര്‍ ജോസഫ് കല്ലറങ്ങാട്ട് പ്രഖ്യാപിച്ചത് സ്വാഗതാര്‍ഹവും മാതൃകാപരവുമാണ്. ഇത്തരം പ്രഖ്യാപനങ്ങളും തുടര്‍നടപടികളും സഭയുടെ കരുത്തും പ്രതീക്ഷയും ഭാവിയിലേക്കുള്ള കരുതലുമാണ്. പ്രഖ്യാപിച്ച കുടുംബക്ഷേമപദ്ധതികളൊന്നും നിയമവിരുദ്ധമോ ഭരണഘടനാവിരുദ്ധമോ മറ്റാരെയും ബാധിക്കുന്നതോ അല്ല. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആഹ്വാനപ്രകാരം എല്ലാ കത്തോലിക്കാ രൂപതകളിലും വിവിധ കുടുംബക്ഷേമപദ്ധതികള്‍ നടപ്പിലാക്കുന്നുതിനെ ദുര്‍വ്യാഖ്യാനം ചെയ്യേണ്ടതില്ലെന്നു വി.സി. സെബാസ്റ്റ്യന്‍ പറഞ്ഞു.


Related Articles »