News - 2025

നൈജീരിയന്‍ സംസ്ഥാനം വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നടത്തിപ്പ് കത്തോലിക്ക സഭയ്ക്കു കൈമാറി

പ്രവാചകശബ്ദം 31-07-2021 - Saturday

അബാകലികി: തെക്കു കിഴക്കന്‍ നൈജീരിയന്‍ സംസ്ഥാനമായ എബോണിയിലെ സര്‍ക്കാര്‍ ഏഴു വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കത്തോലിക്ക സഭയ്ക്കു കൈമാറി. ജൂലൈ 29ന് എബോണിയുടെ തലസ്ഥാനമായ അബാകലികിയില്‍ നടന്ന 'കിംഗ് ഡേവിഡ് ഗിഫ്റ്റഡ് അക്കാദമി'യുടെ തറക്കല്ലിടല്‍ കര്‍മ്മത്തിനിടയിലാണ് എബോണി ഗവര്‍ണര്‍ ഡേവിഡ് ഉമാഹിയും കത്തോലിക്ക സഭയെ പ്രതിനിധീകരിച്ച് അബാകലികി മെത്രാന്‍ ഡോ. മൈക്കേല്‍ ഒക്കോറയും കൈമാറ്റം സംബന്ധിച്ച പരസ്പരധാരണാപത്രത്തില്‍ (മെമോറാന്‍ഡം ഓഫ് അണ്ടര്‍സ്റ്റാന്‍ഡിംഗ്) ഒപ്പുവെച്ചത്. കിംഗ് ഡേവിഡ് ഗിഫ്റ്റഡ് അക്കാദമി, വൊക്കേഷണല്‍ കോളേജ്, അഗ്ബയിലെ ഗവണ്‍മെന്റ് ടെക്നിക്കല്‍ കോളേജ്, അഫിക്പോയിലെ ഗവണ്‍മെന്റ് ടെക്നിക്കല്‍ കോളേജ്, അബാകലിയിലെ ഗവണ്‍മെന്റ് ടെക്നിക്കല്‍ കോളേജ് എന്നീ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കൈമാറ്റം ചെയ്യപ്പെട്ടവയില്‍ ഉള്‍പ്പെടുന്നു.

ക്രിസ്ത്യന്‍ മിഷ്ണറിമാര്‍ നൈജീരിയയില്‍ കൊണ്ടുവന്ന ധാര്‍മ്മിക വിദ്യാഭ്യാസം നഷ്ടപ്പെടുത്തിയത് കാരണം ഇന്ന്‍ രാജ്യം നേരിട്ടുകൊണ്ടിരിക്കുന്ന ധാര്‍മ്മിക അധപതനത്തേയും, സാമൂഹിക അരാജകത്വത്തേയും ചടങ്ങില്‍വെച്ച് ഗവര്‍ണര്‍ അപലപിച്ചു. ക്രിസ്ത്യന്‍ മിഷ്ണറിമാര്‍ രാഷ്ട്രത്ത് കൊണ്ടുവന്ന ധാര്‍മ്മിക വിദ്യാഭ്യാസം ഇല്ലാത്തതാണ് സമൂഹത്തിന്റെ ഇന്നത്തെ പ്രശ്നങ്ങളുടെ ഭാഗിക കാരണമായിട്ട് ഗവര്‍ണര്‍ ചൂണ്ടിക്കാട്ടിയത്. ദൈവത്തെ ഉപേക്ഷിച്ച് മറ്റ് കാര്യങ്ങള്‍ തിരഞ്ഞുപോയതും മറ്റൊരു കാരണമാണെന്നും അദ്ദേഹം പറഞ്ഞു. ഉമാഹി കിംഗ് ഡേവിഡ് ഗിഫ്റ്റഡ് അക്കാദമി എന്ന് വിളിക്കപ്പെടുന്ന ഈ സ്ഥാപനം തുടങ്ങുവാന്‍ ദൈവമാണ് നമ്മോടു പറഞ്ഞതെന്നും കൂട്ടിച്ചേര്‍ത്തു.

കത്തോലിക്ക സമൂഹം കര്‍ത്താവിന്റെ സമൂഹമായതിനാല്‍ അച്ചടക്കമുള്ളവരാണെന്നും അതിനാലാണ് താന്‍ ഈ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കത്തോലിക്കാ സഭയോട് ഏറ്റെടുക്കുവാന്‍ ആവശ്യപ്പെട്ടതെന്നും ഉമാഹി പറഞ്ഞു. വിദ്യാഭ്യാസ മേഖല കൈകാര്യം ചെയ്യുന്നതില്‍ മുൻകൈ എടുത്തതിന് കത്തോലിക്കാ സഭയെ എബോണി സംസ്ഥാന സർക്കാരിന്റെ സെക്രട്ടറി ഡോ. കെന്നത്ത് ഉഗ്ബാല അഭിനന്ദിച്ചിരുന്നു. കടുത്ത അരക്ഷിതാവസ്ഥ നേരിടുന്ന രാജ്യമാണെങ്കിലും രാജ്യത്തു സദാപ്രവര്‍ത്തന സജ്ജരായ ക്രിസ്ത്യന്‍ മിഷ്ണറിമാര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ആയിരങ്ങള്‍ക്കാണ് പുതുജീവിതമേകുന്നത്.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »