Faith And Reason - 2024

പരിശുദ്ധാത്മാവിന്റെ കൃപ സഭയിൽ കൂടുതലായി ലഭിക്കാൻ പ്രാർത്ഥിക്കണമെന്ന് ഫ്രാൻസിസ് പാപ്പ

പ്രവാചകശബ്ദം 05-08-2021 - Thursday

വത്തിക്കാൻ സിറ്റി: സുവിശേഷത്തിന്റെ വെളിച്ചത്തിൽ സഭ കൂടുതൽ നന്മയിലേക്ക് പരിവർത്തനപ്പെടാനായി പരിശുദ്ധാത്മാവിന്റെ കൃപ സഭയിൽ കൂടുതലായി ലഭിക്കാൻ എല്ലാവരും പ്രാര്‍ത്ഥിക്കണമെന്ന് ഫ്രാൻസിസ് പാപ്പ. ഓഗസ്റ്റ് മാസത്തേക്കുള്ള പ്രത്യേക പ്രാർത്ഥനാനിയോഗം ഉൾക്കൊള്ളുന്ന വീഡിയോ സന്ദേശത്തിലാണ് പാപ്പ ആഹ്വാനം നടത്തിയിരിക്കുന്നത്. പരിശുദ്ധാത്മാവിനാൽ പ്രേരിതരായി, പ്രാർത്ഥനയിലൂടെയും, ഉപവിപ്രവർത്തനങ്ങളിലൂടെയും സേവനങ്ങളിലൂടെയും തങ്ങളുടെ വ്യക്തിജീവിതത്തിൽ മാറ്റങ്ങൾ വരുത്തുവാനും, അങ്ങനെ സഭ മുഴുവന്റെയും പരിവർത്തനത്തിനായി യത്നിക്കുവാനും എല്ലാ വിശ്വാസികളെയും പ്രാര്‍ത്ഥനയ്ക്കായി ഫ്രാൻസിസ് പാപ്പ ക്ഷണിച്ചു.

നമ്മുടെ അനുദിന ജീവിതത്തിൽ ദൈവഹിതം വിവേചിച്ചറിഞ്ഞ്, പരിശുദ്ധാത്മാവിനാൽ നയിക്കപ്പെടുന്ന ഒരു മാറ്റം നമ്മിൽത്തന്നെ ആരംഭിക്കുന്നതിലൂടെ മാത്രമേ നമുക്ക് സഭയെ നവീകരിക്കാനാകൂ. വ്യക്തികൾ എന്ന നിലയിൽ നമ്മുടെതന്നെ ജീവിതങ്ങളെ മെച്ചപ്പെടുത്തുകയെന്നതാണ് യഥാർത്ഥ പരിവർത്തനം. നമ്മുടെ ഹൃദയങ്ങളിലെ ദൈവികദാനമായ പരിശുദ്ധാത്മാവ്, യേശു പഠിപ്പിച്ചവയെക്കുറിച്ച് നമ്മെ ഓർമ്മിപ്പിക്കുകയും അത് പ്രായോഗികമാക്കാൻ സഹായിക്കുകയും ചെയ്യട്ടെ. ദാനത്തിന്റേതും, ഉപവിയുടെയും, സേവനത്തിന്റെയും, ആത്മീയതയുടെയും അനുഭവങ്ങളിൽനിന്ന് തുടങ്ങി, മുൻകൂട്ടി തയ്യാറാക്കിയ ആശയങ്ങളോ, പ്രത്യയശാസ്ത്രപരമായ മുൻവിധികളോ, കാർക്കശ്യമോ ഇല്ലാതെ, സ്വയം പരിഷ്ക്കരണത്തിലൂടെ സഭയുടെ പരിഷ്‌കരണം ആരംഭിക്കാം.

സഭയുടെ വിളിയും, സത്വവും തന്നെ സുവിശേഷവത്കരണമാണെന്ന്, തന്റെ സന്ദേശത്തിന്റെ ആരംഭത്തിൽത്തന്നെ എടുത്തുപറഞ്ഞ പാപ്പാ, എന്നാൽ സുവിശേഷവത്ക്കരണം എന്നത് നിർബന്ധിതമതപരിവർത്തനം എന്നല്ല അർത്ഥമാക്കുന്നതെന്നും ഓർമ്മിപ്പിച്ചു. ആഗോള തലത്തിലുള്ള സഭ കടന്നുപോകുന്ന ബുദ്ധിമുട്ടുകളെ കണക്കിലെടുത്ത്, സഭയ്ക്ക് എപ്പോഴും പ്രതിസന്ധികള്‍ ഉണ്ടെന്നും എപ്പോഴും പ്രതിസന്ധികളിലൂടെ കടന്നുപോകുന്നുവെന്ന് നമുക്ക് ഓർക്കാമെന്നും, അവയ്ക്ക് കാരണം സഭ ജീവിക്കുന്നതായതു കൊണ്ടാണെന്നും പറഞ്ഞു. ജീവനുള്ളവ മാത്രമാണ് പ്രതിസന്ധികളെ നേരിടുന്നതെന്നും, മരിച്ചവർ മാത്രം പ്രതിസന്ധിയിലേക്ക് കടക്കുന്നില്ല എന്നും പാപ്പ കൂട്ടിച്ചേര്‍ത്തു.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »