Purgatory to Heaven. - June 2024

വിശുദ്ധ കുര്‍ബാന കൊണ്ട് ആത്മാവിനെ ശുദ്ധീകരിക്കുക; വിശുദ്ധ ജെര്‍ത്രൂദിന്റെ ജീവിതത്തില്‍ നിന്ന്‍..

സ്വന്തം ലേഖകന്‍ 18-06-2023 - Sunday

“ശരീരത്തിന്റെ ജീവന്‍ രക്തത്തിലാണിരിക്കുന്നത്; അത് ബലിപീഡത്തിന്‍മേല്‍ ജീവനു വേണ്ടി പാപപരിഹാരം ചെയ്യാന്‍ ഞാന്‍ നല്‍കിയിരിക്കുന്നു. അതില്‍ ജീവനുള്ളത് കൊണ്ട് രക്തമാണ് പാപപരിഹാരം ചെയ്യുന്നത്” (ലേവ്യര്‍ 17:11).

ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ജൂണ്‍-18

ഒരിക്കല്‍ വിശുദ്ധ കുര്‍ബ്ബാന വാഴ്ത്തി ഉയര്‍ത്തുന്ന വേളയില്‍, വിശുദ്ധ ജെര്‍ത്രൂദ് അഗാധമായ ഭക്തിയോട് കൂടി ഇപ്രകാരം പ്രാര്‍ത്ഥിച്ചു: "പരിശുദ്ധനായ ദൈവമേ, ഈ വിശുദ്ധ കുര്‍ബ്ബാന എന്റെ ആത്മാവിന്റെ പാപങ്ങള്‍ ഇളവ്‌ ചെയ്യുവാനായി ഞാന്‍ അങ്ങേക്ക്‌ സമര്‍പ്പിക്കുന്നു". ഈ വാക്കുകളുടെ ഫലങ്ങള്‍ അവളുടെ ആത്മാവിന്റെ പാപങ്ങളുടെ കറകള്‍ മാത്രം കഴുകികളയുകയല്ല ചെയ്യുന്നത്; മറിച്ച് ആ ആത്മാവിനെ പിതാവായ ദൈവത്തിന്റെ മടിത്തട്ടിലേക്ക് എത്തിക്കുക കൂടിയാണ് ചെയ്യുന്നത്.

വിചിന്തനം:

വിശുദ്ധ കുര്‍ബ്ബാനക്കിടയില്‍ യേശുവിന്റെ തിരുശരീരവും, രക്തവും ഉയര്‍ത്തുന്നതിനിടക്ക്‌ നമ്മള്‍ വിചാരത്താലും, പ്രവര്‍ത്തിയാലും ചെയ്ത പാപങ്ങള്‍ക്ക്‌ വേണ്ടി ദൈവത്തോടു മാപ്പപേക്ഷിക്കുക.

പ്രാര്‍ത്ഥന:

നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു.

1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.

(വി. ജെര്‍ത്രൂദിനോട് കര്‍ത്താവ് പറഞ്ഞു: "ഈ പ്രാര്‍ത്ഥന ഓരോ പ്രാവശ്യം ചൊല്ലുമ്പോഴും ആയിരം ആത്മാക്കളെ ശുദ്ധീകരണ സ്ഥലത്തു നിന്ന്‍ സ്വര്‍ഗ്ഗത്തിലേക്ക് ഞാന്‍ കൊണ്ടുപോകുന്നു". ആയതിനാല്‍, നമുക്കും ഈ പ്രാര്‍ത്ഥന ഏറ്റുപറഞ്ഞ് ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം.)

'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍ 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക  

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »