News - 2025
താലിബാനില്‍ നിന്നും രക്ഷപ്പെടാൻ മാർപാപ്പയുടെ സഹായം അഭ്യര്‍ത്ഥിച്ച് അഫ്ഗാനിലെ ക്രൈസ്തവ കുടുംബം
പ്രവാചകശബ്ദം 19-08-2021 - Thursday
റോം/ കാബൂള്‍: താലിബാന്റെ ക്രൂര ഭരണത്തിൽ നിന്നും രക്ഷപ്പെടാൻ ഫ്രാൻസിസ് മാർപാപ്പയോട് സഹായം തേടിയുള്ള അഫ്ഗാനിസ്ഥാനിലെ ഒരു ക്രൈസ്തവ കുടുംബത്തെ കുറിച്ചുള്ള വാര്‍ത്ത മാധ്യമങ്ങളില്‍ നിറയുന്നു. ഇറ്റലിയിലെ റോമിൽ ജീവിക്കുന്ന അലി എഹ്സാനി എന്ന ക്രൈസ്തവ വിശ്വാസിയായ അഫ്ഗാൻ വംശജനെ ഉദ്ധരിച്ച് വാഷിംഗ്ടണ്‍ പോസ്റ്റ് അടക്കമുള്ള മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പാപ്പയോട് അഫ്ഗാൻ കുടുംബം സഹായം അഭ്യർത്ഥിച്ചു കൊണ്ടുള്ള കത്ത് അലിയുടെ കൈവശമുണ്ട്. ഇത് എങ്ങനെയെങ്കിലും മാർപാപ്പയുടെ കൈവശം എത്തിക്കാനുള്ള ശ്രമത്തിലാണ് അദ്ദേഹമിപ്പോൾ. 1989ൽ കാബൂളിൽ ജനിച്ച അലിയുടെ മാതാപിതാക്കളെ താലിബാൻ ഭീകരർ വധിച്ചതിനെ തുടർന്ന് സഹോദരനോടൊപ്പം അലി രക്ഷപ്പെടുകയായിരുന്നു. 2015ൽ അദ്ദേഹം റോമിലെ ഒരു സർവകലാശാലയിൽ നിന്നും നിയമത്തിൽ ബിരുദം എടുത്തു. ഇതിനുശേഷം മാതൃരാജ്യത്തെ ക്രൈസ്തവ വിശ്വാസികളെ സഹായിക്കുക എന്ന ദൗത്യവുമായി അലി മുന്നോട്ടുപോവുകയായിരുന്നു.
ഇതിനിടെ ഒരു അഫ്ഗാൻ പൗരനിൽ നിന്നും അഫ്ഗാനിസ്ഥാനിൽ ക്ലേശം അനുഭവിക്കുന്ന ക്രൈസ്തവ കുടുംബത്തെപ്പറ്റി അലി മനസ്സിലാക്കുകയും അവരുമായി ബന്ധപ്പെടുകയും ചെയ്തു. മൂന്നുമാസം മുന്‍പാണ് താനുമായി ബന്ധമുള്ള അഫ്ഗാനിസ്ഥാനിലെ കുടുംബം കത്തോലിക്കാ വിശ്വാസികളാണെന്ന് അലിക്ക് മനസ്സിലായത്. അവർക്ക് വിശുദ്ധ കുർബാനയിൽ പങ്കെടുക്കാൻ അവസരം ഇല്ലാത്തതിനാൽ, ഇറ്റലിയിൽ അർപ്പിക്കപ്പെടുന്ന വിശുദ്ധകുർബാന ഓൺലൈനിൽ കാണാൻ അദ്ദേഹം അവസരം ഒരുക്കിക്കൊടുത്തു. എന്നാൽ ഇത് പിന്നീട് അയൽക്കാർ മനസ്സിലാക്കുകയും, അവരുടെ കുടുംബം അവിടെ നിന്ന് പലായനം ചെയ്യേണ്ട അവസ്ഥ ഉണ്ടാവുകയും ചെയ്തു. ക്രൈസ്തവവിശ്വാസത്തിലേക്ക് പരിവർത്തനം ചെയ്യുന്നത് നിയമംമൂലം അഫ്ഗാനിസ്ഥാനിൽ ശിക്ഷാര്‍ഹമാണ്. ഇതേതുടര്‍ന്നു കുടുംബനാഥൻ ആറു ദിവസങ്ങൾക്ക് മുമ്പാണ് പിടിയിലായത്.
മറ്റുള്ള കുടുംബാംഗങ്ങൾക്ക് അദ്ദേഹമിപ്പോൾ എവിടെയുണ്ടെന്ന് വ്യക്തതയില്ല. ക്രൈസ്തവ കുടുംബങ്ങൾ എവിടെയെങ്കിലും ഉണ്ടോ എന്ന് അന്വേഷിച്ചു താലിബാൻകാർ ഇപ്പോൾ വീടുകൾ കയറിയിറങ്ങുകയാണെന്ന് ഈ കുടുംബം അലിയെ അറിയിച്ചിരിന്നു. ഇതിനുശേഷം തനിക്ക് ശരിക്കും ഉറങ്ങാൻ പോലും സാധിച്ചിട്ടില്ലായെന്ന് അലി വെളിപ്പെടുത്തി. ഇറ്റാലിയൻ സർക്കാർ തങ്ങളുടെ പൗരന്മാരെ അടക്കം തിരികെ കൊണ്ടുവരാൻ നടത്തുന്ന പദ്ധതിയിൽ അവരെ കൂടി ഉൾപ്പെടുത്താനുള്ള ശ്രമത്തിലാണ് അലി ഇപ്പോൾ. ഒപ്പം പാപ്പയുടെ ശ്രദ്ധയില്‍പ്പെടുത്തുവാനുള്ള ശ്രമവും. താലിബാൻ കാബൂൾ പിടിച്ചടക്കുന്നതിന് ഏതാനും മണിക്കൂറുകൾക്കു മുമ്പ് ഞായറാഴ്ച ത്രികാല പ്രാർത്ഥനയ്ക്കിടെ ഫ്രാൻസിസ് മാർപാപ്പ അഫ്ഗാൻ ജനതയ്ക്ക് വേണ്ടി പ്രാർത്ഥിക്കണമെന്ന് വിശ്വാസികളോട് ആഹ്വാനം ചെയ്തിരുന്നു.
പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും.
☛ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
☛ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക