Faith And Reason - 2024

"പ്രാര്‍ത്ഥനയാണ് തങ്ങളുടെ രഹസ്യ ആയുധം": അഫ്ഗാനില്‍ ക്രൈസ്തവ കുടുംബത്തിന്റെ രക്ഷാദൗത്യത്തിന്‌ നേതൃത്വം നല്‍കുന്ന സന്നദ്ധ സംഘടന

പ്രവാചകശബ്ദം 25-08-2021 - Wednesday

കാബൂള്‍: ഇസ്ലാമിക തീവ്രവാദി സംഘടനയായ താലിബാന്‍ അഫ്ഗാനിസ്ഥാന്റെ പിടിയിലായതോടെ കുടുങ്ങിപ്പോയ പരിവര്‍ത്തിത ക്രിസ്ത്യന്‍ കുടുംബത്തെ സുരക്ഷിതരായി അമേരിക്കയിലേക്ക് കൊണ്ടുവരുന്നതിനുള്ള ശ്രമത്തിലാണ് മുന്‍ യുഎസ് മറീന്റെ നേതൃത്വത്തിലുള്ള ‘ഓള്‍ തിംഗ്സ് പോസിബിള്‍’ എന്ന ക്രിസ്ത്യന്‍ സന്നദ്ധ സംഘടന. ഇസ്ലാം മതം ഉപേക്ഷിച്ച് ക്രൈസ്തവ വിശ്വാസം സ്വീകരിച്ച എട്ടു പേരടങ്ങുന്ന ഒരു കുടുംബത്തെ രക്ഷിക്കുവാനാണ് തങ്ങളുടെ ശ്രമമെന്നും ഇതിന് പ്രാര്‍ത്ഥനയാണ് തങ്ങളുടെ രഹസ്യ ആയുധമെന്നും ഓള്‍ തിംഗ്സ് പോസിബിളിന്റെ സി.ഇ.ഒ ആയ വിക്ടര്‍ മാര്‍ക്സ് ‘ക്രിസ്റ്റ്യന്‍ പോസ്റ്റ്‌’നു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. 1980-കളില്‍ തെക്കന്‍ കാലിഫോര്‍ണിയയിലെ ക്യാമ്പ് പെന്‍ഡിള്‍ട്ടണിലും, ‘ട്വന്റിണയന്‍ പാംസി’ലുമായി സേവനം ചെയ്തിട്ടുള്ള മുന്‍ അമേരിക്കന്‍ ഉദ്യോഗസ്ഥനാണ് വിക്ടര്‍ മാര്‍ക്സ്.

ഇസ്ലാമിക് സ്റ്റേറ്റിന്റെ ആവിര്‍ഭാവത്തെ തുടര്‍ന്നു 2014-ലാണ് അമേരിക്കന്‍ സൈന്യത്തിന്റെ ‘സ്പെഷ്യല്‍ ഓപ്പറേഷന്‍’ വിഭാഗത്തില്‍ ഉള്‍പ്പെടെ സേവനം ചെയ്തിട്ടുള്ള മാര്‍ക്സ് ‘ഓള്‍ തിംഗ്സ് പോസിബിള്‍’ ആരംഭിക്കുന്നത്. അമേരിക്കന്‍ സൈന്യത്തിന്റെ പിന്‍വാങ്ങലോടെ താലിബാന്‍ അഫ്ഗാനിസ്ഥാന്റെ നിയന്ത്രണം ഏറ്റെടുത്തത് മുതല്‍ രാജ്യത്തെ ക്രിസ്ത്യാനികളുടേയും, മറ്റ് മതന്യൂനപക്ഷങ്ങളുടേയും ജീവിതം അപകടത്തിലായിരിക്കുകയാണെന്നു മാര്‍ക്സ് ചൂണ്ടിക്കാട്ടി. താലിബാന്‍ വെറുക്കുന്ന വംശീയ ഗോത്രത്തില്‍ ഉള്‍പ്പെടുന്നവരാണ് തങ്ങള്‍ രക്ഷിക്കുവാന്‍ ശ്രമിക്കുന്ന ക്രിസ്ത്യന്‍ കുടുംബമെന്നതും, കുടുംബനാഥന്‍ യു.എസ് സര്‍ക്കാരുമായി സഹകരിച്ച് പ്രവര്‍ത്തിച്ചിരുന്ന വ്യക്തിയാണെന്നതു അപകടം വര്‍ദ്ധിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

താലിബാന്‍ തീവ്രവാദികള്‍ കുടുംബത്തെ കണ്ടുപിടിക്കുകയാണെങ്കില്‍ ഭര്‍ത്താവിന്റെ മുന്നില്‍വെച്ച്, ഭാര്യയേയും മക്കളേയും കൊന്നതിനു ശേഷം ഭര്‍ത്താവിനേയും ക്രൂരമായി കൊല്ലുമെന്നാണ് മാര്‍ക്സിന്റെ ഭയം. ഭീഷണി ഏറെയുണ്ടെങ്കിലും പ്രാര്‍ത്ഥനയാണ് തങ്ങളുടെ ശ്രമത്തിനു പിന്നിലെ രഹസ്യായുധമെന്നു മാര്‍ക്സ് ആവര്‍ത്തിച്ചു. കുടുംബവുമായി ടെക്സ്റ്റ് മെസ്സേജുകളിലൂടെ ബന്ധപ്പെടാറുണ്ട്. യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിനേയും, റിപ്പബ്ലിക്കന്‍ പ്രതിനിധി ഡഗ് ലാംബോണിനേയും മാര്‍ക്സ് ഇക്കാര്യം ധരിപ്പിച്ചു കഴിഞ്ഞു. ഓള്‍ തിംഗ്സ് പോസിബിള്‍ ഈ കുടുംബത്തെ സ്പോണ്‍സര്‍ ചെയ്യാന്‍ തയ്യാറാണെന്ന്‍ പറഞ്ഞ മാര്‍ക്സ് അഫ്ഗാനിസ്ഥാനിലെ അമേരിക്കന്‍ കുടുംബങ്ങളില്‍ നിന്നും തങ്ങള്‍ക്ക് വിളികള്‍ വരാറുണ്ടെന്നും കൂട്ടിച്ചേര്‍ത്തു. ബൈഡന്‍ ഭരണകൂടത്തിന്റെ പരാജയമാണ് കാര്യങ്ങള്‍ ഇത്രത്തോളം വഷളാക്കിയതെന്നു മാര്‍ക്സ് അഭിമുഖത്തിനിടെ ആരോപിച്ചിരിന്നു.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »