Youth Zone - 2024

റോമിലെ പഠനത്തിന് 8,00,000 ഡോളറിന്റെ സ്കോളർഷിപ്പ് അനുവദിച്ച് പേപ്പൽ ഫൗണ്ടേഷൻ

പ്രവാചകശബ്ദം 17-09-2021 - Friday

റോം: വിശുദ്ധ ജോൺ പോൾ രണ്ടാമൻ സ്കോളർഷിപ്പ് പ്രോഗ്രാമിന്റെ ഭാഗമായി 800,000 ഡോളറിന്റെ സ്കോളർഷിപ്പ് അനുവദിച്ച് പേപ്പൽ ഫൗണ്ടേഷൻ. വൈദികർക്കും സിസ്റ്റര്‍മാര്‍ക്കും ബ്രദേഴ്സിനും വിശ്വാസികളും ഉള്‍പ്പെടെയുള്ളവര്‍ക്കാണ് സ്കോളര്‍ഷിപ്പ്. റോമിലെ 16 സർവകലാശാലകളിൽ പഠിക്കാനുള്ള അവസരമാണ് ഇതിലൂടെ ഒരുക്കുന്നത്. കത്തോലിക്ക നേതാക്കളെയും അധ്യാപകരെയും സേവനത്തിനായി സജ്ജരാക്കുകയെന്ന വിശുദ്ധ ജോൺ പോൾ രണ്ടാമന്റെ കാഴ്ചപ്പാടിൽ തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്ന് പേപ്പൽ ഫൗണ്ടേഷൻ ബോർഡ് ഓഫ് ട്രസ്റ്റീസ് പ്രസിഡന്റ് യൂസ്റ്റസ് മിത പ്രസ്താവനയിൽ പറഞ്ഞു.

2000ൽ വിശുദ്ധ ജോൺ പോൾ രണ്ടാമന്‍ സ്കോളർഷിപ്പ് പ്രോഗ്രാം ആരംഭിച്ചതിനുശേഷം ആയിരത്തിഅറുനൂറിലധികം ആളുകള്‍ക്ക് ഏകദേശം 13 മില്യൺ ഡോളറിന്റെ സ്കോളർഷിപ്പുകൾ നൽകിയിട്ടുണ്ട്. 1988 ലാണ് പേപ്പൽ ഫൗണ്ടേഷൻ സ്ഥാപിതമാകുന്നത്. സഭയ്ക്കുള്ളിലെ വൈദികരുടെയും മറ്റ് അധികാരശ്രേണികളുടെയും പരസ്പര സഹകരണം, സാക്ഷ്യം വഹിക്കല്‍ എന്നിവയിലൂടെ പരിശുദ്ധ പിതാവിനെയും കത്തോലിക്ക സഭയെയും സേവിക്കുക എന്നതാണ് പേപ്പൽ ഫൗണ്ടേഷൻ പ്രധാനമായും ലക്ഷ്യമിടുന്നത്.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »