Life In Christ - 2024

"പ്രാർത്ഥനയുടെ ശക്തി അനുഭവിച്ചറിഞ്ഞ നിമിഷങ്ങള്‍": വൃക്ക ദാനത്തിന് ശേഷം ഫേസ്ബുക്ക് കുറിപ്പുമായി ജെന്‍സന്‍ അച്ചന്‍

പ്രവാചകശബ്ദം 09-10-2021 - Saturday

കൊച്ചി: കൊടകര മൂന്നുമുറി സ്വദേശിയായ യുവതിയ്ക്കു വൃക്ക പകുത്തു നല്‍കിയതിന് ശേഷം ഫേസ്ബുക്ക് പേജിലൂടെ പ്രാര്‍ത്ഥനയ്ക്ക് നന്ദി അറിയിച്ച് ഫാ. ജെൻസൺ. സെപ്തംബർ 27നാണ് വയനാട് നടവയൽ മരിയൻ ധ്യാനകേന്ദ്രം ഡയറക്ടറും ലാസലെറ്റ് സന്യാസസമൂഹാംഗവുമായ ഫാ. ജെൻസൺ തന്റെ കിഡ്‌നി ആൻസി ആന്റു (ആല്‍ഫി) എന്ന പെണ്‍കുട്ടിയ്ക്ക് പകുത്തു നല്‍കിയത്. ഇന്നലെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ച കുറിപ്പില്‍ അനേകരുടെ പ്രാർത്ഥനയുടെ ശക്തി അനുഭവിച്ചറിഞ്ഞ ദിവസങ്ങളായിരുന്നു പോയവാരമെന്ന്‍ ജെന്‍സന്‍ അച്ചന്‍ കുറിച്ചു.

നിലവില്‍ വീട്ടില്‍ വിശ്രമത്തിലാണെന്നും നഷ്ടമായ ശരീരത്തിന്റെ കുറവുമായി അവയവങ്ങൾ പൊരുത്തപ്പെട്ടു വരികയാണെന്നും അതിന്റെ ചില നൊമ്പരങ്ങൾ മാത്രമാണുള്ളതെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. "ആൽഫി ആശുപത്രിയിൽ ഇതേ അവസ്ഥകളുമായി തുടരുന്നു. എത്രയും വേഗം പഴയ പ്രവർത്തന മണ്ഡലത്തിലേക്ക് തിരിച്ചെത്തണം. പ്രാർത്ഥിക്കുമ്പോൾ ഓർക്കണം. അല്ലെങ്കിൽ ഓർക്കുമ്പോൾ പ്രാർത്ഥിക്കുകയെങ്കിലും ചെയ്യണേ". നന്ദി അര്‍പ്പിച്ചുക്കൊണ്ടാണ് പോസ്റ്റ് അവസാനിക്കുന്നത്.

ഇരു വൃക്കകളും തകരാറിലായി ആറ് വർഷമായി ഡയാലിസിസുമായി കഴിഞ്ഞിരുന്ന ഇരുപത്തിയാറു വയസ്സുള്ള ആല്‍ഫിയ്ക്ക് മുന്നില്‍ ഫാ. ജെൻസൺ എത്തിയത് ദൈവദൂതനെപ്പോലെയായിരിന്നു. ദീര്‍ഘനാളായി വൃക്ക പകുത്തു നല്‍കണമെന്ന ആഗ്രഹം മനസില്‍ കൊണ്ടു നടക്കുന്നതിനിടെയാണ് യുവതിയുടെ കാര്യം അച്ചന്റെ ശ്രദ്ധയില്‍പ്പെടുന്നത്.

പരിശോധനകളില്‍ ഒരേ രക്തഗ്രൂപ്പുതന്നെയാണെന്ന് മനസിലായതോടെ ലാസ്ലറ്റ് സന്യാസസമൂഹത്തിന്റെ പ്രോവിൻഷ്യൽ ഫാ. സജീവ് മാളിയേക്കലിന്റെയും മൂന്നുമുറി ഇടവക വികാരി ഫാ. സണ്ണി കളമ്പനാന്തടത്തിലിന്റെയും അനുമതിയതോടെ കിഡ്‌നി നൽകാനുള്ള ആഗ്രഹം കുടുംബത്തെ അറിയിക്കുകയായിരിന്നു. വൃക്കദാനത്തിനായി 10 കിലോ തൂക്കം ഈ വൈദികൻ കുറച്ചിരിന്നു. പങ്കുവെയ്ക്കലിന്റെ സുവിശേഷം പ്രഘോഷിക്കുവാന്‍ കഴിഞ്ഞതിന്റെ ആനന്ദത്തില്‍ ജെന്‍സണ്‍ അച്ചന്‍ തുടരുമ്പോള്‍ പുതിയ ജീവിതം ആരംഭിക്കുവാനുള്ള തയാറെടുപ്പിലാണ് ആല്‍ഫി.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »