News - 2024
ദിവ്യകാരുണ്യ ഭക്തി പുനര്‍ജ്ജീവിപ്പിക്കാന്‍ ത്രിവത്സര പദ്ധതിയുമായി അമേരിക്കന്‍ മെത്രാന്‍ സമിതി
പ്രവാചകശബ്ദം 11-10-2021 - Monday
നാഷ്‌വില്‍ (ടെന്നസ്സി): ദിവ്യകാരുണ്യ ഭക്തി പുനര്‍ജ്ജീവിപ്പിക്കാന്‍ അമേരിക്കന്‍ മെത്രാന്‍ സമിതി വിവിധ ഘട്ടങ്ങളായുള്ള പദ്ധതിയിടുകയാണെന്ന് യുഎസ് മെത്രാന്‍ സമിതി പ്രസിഡന്റും, ലോസ് ആഞ്ചലസ് മെത്രാപ്പോലീത്തയുമായ ജോസ് എച്ച്. ഗോമസ്. ഇക്കഴിഞ്ഞ ഒക്ടോബര്‍ 3 മുതല്‍ 6 വരെ നാഷ്‌വില്ലിലെ ഗേലോര്‍ഡ് ഓപ്രിലാന്‍ഡ് റിസോര്‍ട്ട് ആന്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററില്‍ വെച്ച് നടന്ന അമേരിക്കന്‍ മെത്രാന്‍ സമിതിയുടെ അനുബന്ധ വിഭാഗമായ ‘ഫിസ്കല്‍ മാനേജ്മെന്റ് കോണ്‍ഫ്രന്‍’്'ന്റെ രൂപതാ തല വാര്‍ഷിക യോഗത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദിവ്യകാരുണ്യ ഭക്തിയുടെ പുനരുജ്ജീവനമാണ് സഭയുടെ ഭാവിയുടെ കേന്ദ്രബിന്ദുവെന്ന് പറഞ്ഞ മെത്രാപ്പോലീത്ത വിശ്വാസികള്‍ക്കിടയില്‍ ദിവ്യകാരുണ്യത്തോടുള്ള സ്നേഹവും ഭക്തിയും വര്‍ദ്ധിപ്പിക്കുന്നതിനായി ദേശീയ ദിവ്യകാരുണ്യ പുനരുജ്ജീവന പദ്ധതിയുടെ അടിസ്ഥാന രേഖ രൂപപ്പെടുത്തി കൊണ്ടിരിക്കുകയാണെന്നും കൂട്ടിച്ചേര്‍ത്തു. മൂന്ന്‍ വര്‍ഷങ്ങള്‍ നീണ്ടുനില്‍ക്കുന്ന ദിവ്യകാരുണ്യ പുനരുജ്ജീവന പദ്ധതി 2022 ജൂലൈ മാസത്തില്‍ ആരംഭിക്കുമെന്നും മെത്രാപ്പോലീത്ത പറഞ്ഞു. ആദ്യം ഇടവക തലത്തിലും, പിന്നീട് രൂപതാ തലത്തിലും അവസാനം ദേശീയ തലത്തിലുമുള്ള പരിപാടികളാണ് പദ്ധതിയിട്ടിരിക്കുന്നത്. 2024-ലെ ദിവ്യകാരുണ്യ കോണ്‍ഗ്രസ്സോടെയായിരിക്കും പദ്ധതിയുടെ സമാപനമെന്നും മെത്രാപ്പോലീത്ത അറിയിച്ചു.
ദിവ്യകാരുണ്യത്തിലെ ക്രിസ്തുവിന്റെ സജീവ സാന്നിധ്യത്തില്‍ വിശ്വസിക്കാത്ത അമേരിക്കക്കാരുടെ എണ്ണം ഏറിക്കൊണ്ടിരിക്കുന്നതിനോടൊപ്പം, വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുന്നവരുടെ എണ്ണത്തിലെ കുറവും, മാമ്മോദീസയിലെയും, പ്രഥമദിവ്യകാരുണ്യ സ്വീകരണങ്ങളിലേയും വിവാഹങ്ങളിലേയും, എണ്ണത്തിലെ കുറവും സഭ നേരിട്ടുകൊണ്ടിരിക്കുന്ന വെല്ലുവിളികളാണെന്ന്‍ മെത്രാപ്പോലീത്ത ചൂണ്ടിക്കാട്ടി. ഈ പ്രശ്നങ്ങളുടെ പരിഹാരത്തിനായി എല്ലാറ്റിനേയും ദിവ്യകാരുണ്യമെന്ന യാഥാര്‍ത്ഥ്യത്തിലേക്ക് കേന്ദ്രീകൃതമാക്കുകയാണ് മെത്രാന്‍മാര്‍ ചെയ്യേണ്ടതെന്നും മെത്രാപ്പോലീത്ത ഓര്‍മ്മിപ്പിച്ചു. അമേരിക്കയിലേയും വിവിധ രാജ്യങ്ങളിലേയും രൂപതകളില്‍ നിന്നുമുള്ള ഏതാണ്ട് 500-ലധികം പേര്‍ യോഗത്തില്‍ പങ്കെടുത്തു.
പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും.
☛ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
☛ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക