Seasonal Reflections - 2024

ജോസഫ്: നിശബ്ദതയിൽ ദൈവത്തെ കണ്ടെത്തിയ വ്യക്തി

പ്രവാചകശബ്ദം 24-10-2021 - Sunday

The Power of Silence: Against the Dictatorship of Noise (നിശബ്ദതയുടെ ശക്തി: ശബ്ദ കോലാഹലത്തിന്റെ സ്വേച്ഛാധിപത്യത്തിനെതിരെ) എന്ന ഗ്രന്ഥത്തിൽ കാർഡിനൽ റോബർട്ട് സാറ ഇങ്ങനെ കുറിക്കുന്നു: "നിശബ്ദതയില്ലങ്കിൽ ദൈവം കോലാഹലത്തിൽ അപ്രത്യക്ഷനാകുന്നു. ദൈവം ഇല്ലാത്തതിനാൽ ഈ ശബ്ദം കൂടുതൽ ഭ്രാന്തമായിത്തീരുന്നു. ലോകം നിശബ്ദത വീണ്ടെടുക്കുന്നില്ലെങ്കിൽ, അതിനു ദൈവത്തെ നഷ്ടപ്പെടുകയും ഭൂമി ശൂന്യതയിലേക്ക് കുതിക്കുകയും ചെയ്യും."

ലോകത്തിന്റെ ശബ്ദ കോലാഹലത്തിനിടയിൽ നിശബ്ദതയിൽ ദൈവത്തെ കണ്ടെത്തിയ വ്യക്തിയായിരുന്നു യൗസേപ്പിതാവ്. നിശബ്ദതയിൽ ദൈവത്തെ കണ്ടെത്തിയതിനാൽ അവൻ്റെ ജീവിതം ശൂന്യതയിലേക്കു കൂപ്പുകുത്തിയില്ല. ദൈവത്തെ തിരിച്ചറിഞ്ഞ അവന്റെ ജീവിതം നിറവുള്ളതായിരുന്നു. ശ്രദ്ധിച്ചില്ലങ്കിൽ

നമ്മുടെ കാലഘട്ടത്തിലെ വലിയ കോലാഹലങ്ങൾ നമുക്കു ദൈവത്തെ നഷ്ടപ്പെടുത്തുന്നതിന് കാരണമായിത്തീർന്നേക്കാം. നിശബ്ദതയിൽ ദൈവത്തെ നമുക്കു വീണ്ടെടുക്കാം.

ജോൺ പോൾ രണ്ടാമൻ പാപ്പയുടെ രക്ഷകൻ്റെ സംരക്ഷകൻ എന്ന അപ്പസ്തോലിക പ്രബോധനത്തിൻ്റെ അഞ്ചാം അധ്യയത്തിൽ "ആന്തരിക ജീവിതത്തിന്റെ പ്രാഥമികതയെക്കുറിച്ച് പഠിപ്പിക്കുന്നു" മറിയത്തിൻ്റെ ഭർത്താവും ഈശോയുടെ വളർത്തു പിതാവും എന്ന നിലയിൽ പക്വതയോടെ പ്രതികരിക്കാനും ജീവിതത്തിൽ തനിക്ക് ലഭിച്ച കൃപകളോട് സ്ഥിരമായി സഹകരിക്കാനും യൗസേപ്പിനെ പ്രാപ്തമാക്കിയത് വിശുദ്ധമായ മൗനത്തിലൂന്നിയ ധ്യാനാത്മക ജീവിതമായിരുന്നു. നമ്മുടെ ജീവിതത്തിലെ ശബ്ദകോലാഹലങ്ങൾക്കിടയിൽ ദൈവത്തെ നഷ്ടപ്പെടാതിരിക്കാൻ യൗസേപ്പിതാവിൻ്റെ മാതൃക നമുക്കു സ്വന്തമാക്കാം.

More Archives >>

Page 1 of 30