News - 2024
തട്ടിക്കൊണ്ടുപോകപ്പെട്ട മിഷ്ണറിമാരുടെ മോചനത്തിന് വേണ്ടി ഹെയ്തിയില്‍ വീണ്ടും ഉപവാസ പ്രാര്‍ത്ഥനാദിനം
പ്രവാചകശബ്ദം 20-11-2021 - Saturday
പോര്‍ട്ട് ഒ പ്രിന്‍സ്: കരീബിയന്‍ രാജ്യമായ ഹെയ്തിയിലെ പോര്‍ട്ട് ഓ പ്രിന്‍സില്‍ നിന്നും തട്ടിക്കൊണ്ടുപോകപ്പെട്ട 17 അമേരിക്കന്‍ ക്രിസ്ത്യന്‍ മിഷ്ണറിമാര്‍ക്ക് വേണ്ടി ഹെയ്തി ജനത വീണ്ടും ഉപവാസ പ്രാര്‍ത്ഥനാദിനം ആചരിച്ചു. ബന്ധികളാക്കപ്പെട്ട മിഷ്ണറിമാര്‍ ഒരു മാസം കഴിഞ്ഞിട്ടും മോചിതരാകാത്ത സാഹചര്യത്തില്‍ വര്‍ഷങ്ങളായി ഹെയ്തിയില്‍ സന്നദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന അന്താരാഷ്ട്ര സന്നദ്ധ സംഘടനയായ ‘ക്രിസ്ത്യന്‍ എയിഡ് മിനിസ്ട്രീസ്’ നല്‍കിയ ആഹ്വാനപ്രകാരമാണ് നവംബര്‍ 18നു പ്രത്യേക ഉപവാസ പ്രാര്‍ത്ഥനാദിനം നടന്നത്. സംഘടനയില്‍ പ്രവര്‍ത്തിച്ചിരുന്നവരാണ് ബന്ധികളാക്കപ്പെട്ട മിഷ്ണറിമാര്‍.
ദൈവത്തിന്റെ ശക്തമായ കരം പ്രവര്‍ത്തിക്കേണ്ടതിനുള്ള പ്രാര്‍ത്ഥനയില്‍ തങ്ങളോടൊപ്പം ചേരുവാന്‍ ലോകം മുഴുവനുമുള്ള വിശ്വാസികളെ ക്ഷണിക്കുകയാണെന്ന് സംഘടന പ്രസ്താവിച്ചിരിന്നു. ഒക്ടോബര്‍ 16നാണ് അമേരിക്കയിലെ ഒഹായോ സംസ്ഥാനം ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ക്രിസ്ത്യൻ എയിഡ് മിനിസ്ട്രീസ് സംഘടനയിലെ അംഗങ്ങളായ 17 പേരെയും ഒരു അനാഥാലയം സന്ദർശിക്കുന്നതിനിടെ തട്ടിക്കൊണ്ടുപോയത്. 16 അമേരിക്കക്കാരും ഒരു കാനഡക്കാരനുമാണ് ബന്ധികളാക്കപ്പെട്ട മിഷ്ണറിമാര്‍. വെറും 8 മാസം മാത്രം പ്രായമുള്ള കുഞ്ഞ് ഉള്‍പ്പെടെ 48 വയസ്സുള്ളവര്‍ വരെ ബന്ധികളാക്കപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. ‘400 മാവോസോ’ എന്ന കുപ്രസിദ്ധ കുറ്റവാളി സംഘമാണ് തട്ടിക്കൊണ്ടുപോകലിന് പിന്നില്‍ പ്രവര്‍ത്തിച്ചിരിക്കുന്നത്. 1.7 കോടി ഡോളറാണ് ഇവരുടെ മോചനത്തിനായി ആവശ്യപ്പെടുന്നത്.
തങ്ങള്‍ ആവശ്യപ്പെടുന്നത് കിട്ടിയില്ലെങ്കില്‍ അമേരിക്കക്കാരുടെ തലയില്‍ വെടിയുണ്ട കയറ്റുമെന്ന് ‘400 മാവോസോ’ ഗ്യാങ്ങിന്റെ നേതാവു ഭീഷണി മുഴക്കിയിരിന്നു. വിദേശികളായ 17 ക്രിസ്ത്യന്‍ മിഷണറിമാര്‍ തട്ടിക്കൊണ്ടു പോകപ്പെട്ടത് കരീബിയന്‍ രാഷ്ട്രമായ ഹെയ്തിയെ വീണ്ടും ലോക ശ്രദ്ധയില്‍ കൊണ്ടുവന്നിരിക്കുകയാണ്. തട്ടിക്കൊണ്ടുപോകല്‍ സംബന്ധിച്ച വിവരങ്ങള്‍ ദിവസവും പ്രസിഡന്റ് ജോ ബൈഡനെ താന്‍ ധരിപ്പിക്കുന്നുണ്ടെന്നു യു.എസ് നാഷണല്‍ സെക്യൂരിറ്റി അഡ്വൈസര്‍ ജേക് സുള്ളിവന്‍ അറിയിച്ചിരിന്നു.
പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും.
☛ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
☛ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക