News

ആരോഗ്യവകുപ്പ് ചുമതല ശാസ്ത്രജ്ഞനായ വൈദികന് നല്‍കാന്‍ താത്പര്യം പ്രകടിപ്പിച്ച് ഫിലിപ്പീൻസ് പ്രസിഡന്റ്

പ്രവാചകശബ്ദം 14-12-2021 - Tuesday

മനില: ആരോഗ്യവകുപ്പിന്റെ ചുമതല കത്തോലിക്ക വൈദികനായ ഫാ. നിക്കനോർ ഓസ്ട്രിയാക്കോയ്ക്ക് നൽകാമെന്ന് ഫിലിപ്പീൻസ് പ്രസിഡന്റ് റോഡ്രിഗോ ഡ്യുട്ടെർട്ടെ വീഡിയോ കോണ്‍ഫറന്‍സിനിടെ വാഗ്ദാനം ചെയ്തു. രണ്ടുവർഷം കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് വേണ്ടി പ്രവർത്തിച്ച ഇപ്പോഴത്തെ ആരോഗ്യ സെക്രട്ടറി ഫ്രാൻസിസ്കോ ഡ്യൂക്ക് അടുത്തിടെ രാജി സന്നദ്ധത പ്രകടിപ്പിച്ചിരുന്നു. താല്പര്യമുണ്ടെങ്കിൽ ഫാ. നിക്കനോറിനെ ആരോഗ്യ സെക്രട്ടറിയായി നിയമിക്കുന്നതിൽ തനിക്കും, മറ്റുള്ളവർക്കും സന്തോഷമേയുള്ളൂവെന്ന് റോഡ്രിഗോ ഡ്യുട്ടെർട്ടെ നിക്കനോറിനോട് പത്രസമ്മേളനത്തിനിടെ പറഞ്ഞു.

മസാച്ചുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ പരിശീലനം പൂർത്തിയാക്കിയ ഫാ. നിക്കനോർ കൊറോണ വൈറസിനെ പ്രതിരോധിക്കാൻ വിലകുറഞ്ഞ ഓറൽ വാക്സിൻ നിർമ്മിക്കാനുള്ള ശ്രമത്തിലാണ് ഇപ്പോൾ വ്യാപൃതനായിരിക്കുന്നത്. സെന്റ് തോമസ് സർവകലാശാലയിൽ അധ്യാപകനായും അദ്ദേഹം സേവനം ചെയ്യുന്നുണ്ട്.

അതേസമയം ഫിലിപ്പീന്‍സ് പ്രസിഡന്‍റിന്റെ പല നിലപാടുകളോടും കത്തോലിക്ക സഭ വിയോജിപ്പ് പ്രകടിപ്പിച്ചിരിന്നു. മയക്കുമരുന്നു മാഫിയയ്യ്ക്കെതിര തുറന്ന പോരാട്ടത്തിനു ആഹ്വാനം ചെയ്ത ഫിലിപ്പീന്‍സ് പ്രസിഡന്റ് റോഡ്രിഗോ ഡ്യൂട്ടേര്‍ട്ട് സംശയമുള്ളവരെ വെടിവെയ്ക്കാനും ഉത്തരവിനെതിരെ സഭ കടുത്ത പ്രതിഷേധമാണ് ഉയര്‍ത്തിയത്. ജനങ്ങൾക്കും പ്രശ്നത്തിൽ ഇടപെടാൻ അധികാരം നല്‍കിയതോടെ ഔദ്യോഗിക കണക്കുകൾ പ്രകാരം ആയിരകണക്കിന് പേരാണ് വധിക്കപ്പെട്ടത്.

More Archives >>

Page 1 of 721