Arts

ലവ് ജിഹാദ് കെണിയെ വീണ്ടും തുറന്നുക്കാട്ടി 'ഹറാമി'യുടെ രണ്ടാം ഭാഗം

പ്രവാചകശബ്ദം 29-01-2022 - Saturday

കോഴിക്കോട്: പ്രണയ മറവില്‍ മതപരിവര്‍ത്തനം ലക്ഷ്യമിട്ടുള്ള ലവ് ജിഹാദ് കെണിയെ തുറന്നുക്കാട്ടി ഏറെ ശ്രദ്ധ നേടിയ 'ഹറാമി' ഹൃസ്വ ചിത്രത്തിന്റെ രണ്ടാം ഭാഗം പുറത്ത്. ട്രൂത്ത് വിഷന്‍ മീഡിയയുടെ ബാനറില്‍ യൂട്യൂബിലൂടെ റിലീസ് ചെയ്തിരിക്കുന്ന ചിത്രത്തിന് 'ഹറാമി 2: ദ ലോസ്റ്റ് ഷീപ്പ്' എന്നാണ് പേര് നല്‍കിയിരിക്കുന്നത്. 'ഹറാമി'യുടെ ആദ്യ ഭാഗം അവസാനിച്ചിരിക്കുന്ന ദൃശ്യത്തില്‍ നിന്നാണ് രണ്ടാം ഭാഗം ആരംഭിക്കുന്നതെന്നത് ശ്രദ്ധേയമാണ്. റീചാര്‍ജ്ജ് ചെയ്ത മൊബൈല്‍ കടക്കാരന്‍ പെണ്‍കുട്ടിയുടെ മൊബൈല്‍ നമ്പര്‍ പ്രണയ ജിഹാദിന് കരുക്കള്‍ നീക്കുന്ന വ്യക്തിക്ക് നമ്പര്‍ അയച്ചു കൊടുക്കുന്ന ദൃശ്യങ്ങളില്‍ നിന്നാണ് ഹൃസ്വ ചിത്രം മുന്നോട്ട് പോകുന്നത്.

ഇടവകയില്‍ നടന്ന ലവ് ജിഹാദ് സംഭവത്തിന് പിന്നാലെ കാസ (ക്രിസ്ത്യൻ അസോസിയേഷൻ ആന്‍ഡ് അലയൻസ് ഫോർ സോഷ്യൽ ആക്ഷൻ) പ്രവര്‍ത്തകര്‍ ഇടവക വൈദികനെ കാണുന്നതും പെണ്‍കുട്ടിക്ക് സംഭവിച്ച കാര്യങ്ങളുമാണ് കഥയുടെ ഇതിവൃത്തം. പെണ്‍കുട്ടിയെ പറഞ്ഞു മനസിലാക്കുവാന്‍ .പോലീസ് സ്റ്റേഷനില്‍ മാതാപിതാക്കള്‍ കിണഞ്ഞു പരിശ്രമിക്കുന്നതടക്കമുള്ള വൈകാരിക ദൃശ്യങ്ങള്‍ കാണികളുടെ ഈറനണിയ്ക്കുകയാണ്. കേരളത്തില്‍ നടന്ന ലവ് ജിഹാദ് സംഭവങ്ങളെ ആസ്പദമാക്കിയാണ് ഹൃസ്വചിത്രം നിര്‍മ്മിച്ചിരിക്കുന്നതെന്ന് അണിയറ പ്രവര്‍ത്തകര്‍ വീഡിയോയോട് അനുബന്ധിച്ച് വ്യക്തമാക്കിയിട്ടുണ്ട്.

2020 ഏപ്രില്‍ മാസത്തില്‍ കോട്ടയത്തു നടന്ന ലവ് ജിഹാദ് സംഭവത്തില്‍ തട്ടിക്കൊണ്ടു പോയ പെണ്‍കുട്ടിയെ യുവാവിന്റെ ഉമ്മ മൊന്ത നല്‍കി വീട്ടിലേക്കു സ്വീകരിക്കുന്നതും പെണ്‍കുട്ടിയുടെ തലയില്‍ തട്ടം ഇട്ടിരിക്കുന്നതും ഉള്‍പ്പെടെയുള്ള നിരവധി ചിത്രങ്ങള്‍ പുറത്തുവന്നിരിന്നു. ഇതിന് സമാനമായ വിധത്തിലുള്ള ദൃശ്യങ്ങള്‍ 'ഹറാമി 2: ദ ലോസ്റ്റ് ഷീപ്പ്' - ലും ദൃശ്യവത്ക്കരിച്ചിട്ടുണ്ടെന്നത് ശ്രദ്ധേയമാണ്. വയനാട് വടുവഞ്ചാലില്‍ സ്ഥിതി ചെയ്യുന്ന അനുഗ്രഹ ധ്യാനകേന്ദ്രത്തിലാണ് ഹൃസ്വചിത്രത്തിന്റെ സിംഹഭാഗവും ഷൂട്ട് ചെയ്തിരിക്കുന്നത്. ട്രൂത്ത് വിഷന്‍ മീഡിയയുടെ ബാനറില്‍ ജെയിംസ് ആന്റണി നിര്‍മ്മിച്ചിരിക്കുന്ന ഹ്രസ്വചിത്രം ഷിജിൻ കെ ഡിയാണ് സംവിധാനം ചെയ്തിരിക്കുന്നത്. സോബിൻ ജോൺ കദളിയില്‍ ആണ് തിരക്കഥ.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »